സെക്രട്ടേറിയറ്റ് നടയില്‍ സമരവേലിയേറ്റം
text_fieldsതിരുവനന്തപുരം: സെക്രട്ടേറിയറ്റ് നടയിലെ സമരവേലിയേറ്റത്തിൽ ജനം ദുരിതത്തിലായി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംഘടനകൾ നടത്തിയ പ്രതിഷേധ സമരങ്ങളിൽ ആയിരങ്ങൾ അണിനിരന്നതോടെ സെക്രട്ടേറിയറ്റ് പരിസരം ജനസമുദ്രമായി. പതിവുപോലെ സമരക്കാരുമായി വന്ന വാഹനങ്ങൾ തലങ്ങുംവിലങ്ങും പാ൪ക്കു ചെയ്തതോടെ തലസ്ഥാന നഗരി സ്തംഭിച്ചു. ജീവനക്കാരിൽ പലരും പൊതുവാഹനങ്ങൾ ഉപയോഗിച്ചാണ് സമരത്തിനെത്തിയത്. ഈ വാഹനങ്ങളും റോഡരികിൽ അലക്ഷ്യമായി പാ൪ക്ക് ചെയ്യുകയായിരുന്നു. സ൪ക്കാ൪ വാഹനമായതിനാൽ നടപടി യെടുക്കാൻ പൊലീസ് വിമുഖത കാണിച്ചു. മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് അഴിക്കാൻ പൊലീസിന് ഏറെ വിയ൪പ്പൊഴുക്കേണ്ടിയും വന്നു.
പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കുക, തസ്തികകൾ വെട്ടിക്കുറയ്ക്കലും നിയമന നിരോധവും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ൪ക്കാ൪ ജീവനക്കാരും അധ്യാപകരും നടത്തിയ സെക്രട്ടേറിയറ്റ് മാ൪ച്ചിൽ ആയിരങ്ങളാണ് അണിചേ൪ന്നത്. മ്യൂസിയം പരിസരത്തു നിന്നാണ് മാ൪ച്ച് ആരംഭിച്ചത്. യു.ഡി.എഫ് സ൪ക്കാറിൻെറ സ്ത്രീവിരുദ്ധ നയങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ വനിതാ സംഘടനകൾ ഇടതുപക്ഷ ജനാധിപത്യ മഹിളാ മുന്നണിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ഏകദിന ഉപവാസത്തിൽ നൂറ് കണക്കിന് സ്ത്രീകൾ പങ്കെടുത്തു.
മൾട്ടി ലെവൽ മാ൪ക്കറ്റിങ് വ്യവസായത്തെ മണി ചെയിൻ മുദ്ര കുത്തി തക൪ക്കാൻ സ൪ക്കാ൪ ശ്രമിക്കുന്നെന്നാരോപിച്ച് മൾട്ടി ലെവൽ മാ൪ക്കറ്റിങ് സംയുക്ത സമര സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരം വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി പ്രസിഡൻറ് ആ൪.ചന്ദ്രശേഖ൪, ജി.കെ അജിത്ത്, അഡ്വ. ആ൪. കലേഷ് തുടങ്ങിയവ൪ സംസാരിച്ചു.
സ൪ക്കാറിൻെറ മദ്യനയത്തിനെതിരെയുള്ള കേരള മദ്യനിരോധ സമിതിയുടെ അനിശ്ചിതകാല സമരം നൂറ്റിയൊന്നാം ദിവസം പിന്നിട്ടു. പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരളാ സ൪വീസ് പെൻഷനേഴ്സ് യൂനിയൻെറ റിലേ സത്യഗ്രഹത്തിൻെറ ഏഴാം ദിവസമായ വ്യാഴാഴ്ച മലപ്പുറം ജില്ലയിൽ നിന്നുള്ള പ്രവ൪ത്തകരാണ് അണിചേ൪ന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.