ജിദ്ദയില്‍ മഴ
text_fieldsജിദ്ദ: ജിദ്ദയിൽ ഇന്നലെ മഴ പെയ്തു. ഉച്ചക്ക് ശേഷം ഇടിയോടു കൂടി ചില ഭാഗങ്ങളിൽ നേരിയ തോതിലും ചിലേടങ്ങളിൽ ശക്തമായും മഴ പെയ്തു. രാവിലെ ചില ഭാഗങ്ങളിൽ നേരിയ മഴയുണ്ടായിരുന്നു. വെള്ളിയാഴ്ച പൊതുവെ ആകാശം മൂടിക്കെട്ടിയ നിലയിലായിരുന്നു. തെക്ക് ഭാഗത്തെ ഡിസ്ട്രിക്റ്റുകളിലാണ് മഴ കൂടുതൽ ലഭിച്ചത്. ഈ ഭാഗത്തെ ചില റോഡുകളിൽ വെള്ളം കവിഞ്ഞൊഴുകി. മക്ക, മദീന മേഖലകളിൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ അധികൃത൪ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുട൪ന്ന് സിവിൽ ഡിഫൻസ്, മുനിസിപ്പാലിറ്റി, ആരോഗ്യം, റെഡ്ക്രസൻറ്, ട്രാഫിക്, പൊലീസ് തുടങ്ങിയ വകുപ്പുകൾ ആവശ്യമായ മുൻകരുതലെടുത്തിരുന്നു. റാബിഖ്, ഖുൻഫുദ, അൽകാമിൽ എന്നിവിടങ്ങളിലും സമാന്യം നല്ല മഴ ലഭിച്ചതായി റിപ്പോ൪ട്ടുണ്ട്. ഇവിടെ ചില അരുവികളിലും വെള്ളം കവിഞ്ഞൊഴുകിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം തുടരുന്നതിനാൽ അരുവികൾക്കും മഴച്ചാലുകൾക്കും സമീപം നിൽക്കരുതെന്നും ഉല്ലാസ യാത്രകൾ ഒഴിവാക്കണമെന്നും സ്വദേശികളോടും വിദേശികളോടും സിവിൽ ഡിഫൻസ് ഉണ൪ത്തി. രാജ്യത്തിൻെറ പല ഭാഗങ്ങളിലും മഴക്ക് സാധ്യതയുണ്ട്. കാലാവസ്ഥ നിരീക്ഷണ വിഭാഗവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ആവശ്യമാണെങ്കിൽ ആളുകൾ മുന്നറിയിപ്പ് സന്ദേശം നൽകുമെന്നും സിവിൽ ഡിഫൻസ് അധികൃത൪ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.