പ്രഥമ അന്താരാഷ്ട്ര പ്രേംനസീര്‍ അവാര്‍ഡ് അംജദ് അലിഖാന്‍ ഏറ്റുവാങ്ങി
text_fieldsദമ്മാം: മലയാള സിനിമയിലെ എക്കാലത്തേയും മികച്ച അഭിനയ പ്രതിഭ നിത്യഹരിത നായകൻ പ്രേം നസീറിൻെറ പേരിൽ ഏ൪പെടുത്തിയ പ്രഥമ അന്താരാഷ്ട്ര അവാ൪ഡ് സരോദ് വിദ്വാൻ ഉസ്താദ് അംജദ് അലിഖാൻ ഏറ്റുവാങ്ങി. ദമ്മാമിൽ നടന്ന പ്രൗഢ ഗംഭീരമായ സദസ്സിനെ സാക്ഷി നിറുത്തി സൂര്യയുടെ മുഖ്യ രക്ഷാധികാരിയും സൈഹാത്തി ഗ്രുപ്പ് ചെയ൪മാനുമായ അലി അൽ സൈഹാത്തി ഉസ്താദിന് അവാ൪ഡ് സമ്മാനിച്ചു. ഏറ്റവും മികച്ച ഒരു നടൻെറ പേരിൽ ലഭിച്ച അവാ൪ഡ് കലാലോകത്ത് തനിക്ക് കുടുതൽ ഊ൪ജം പകരുന്നതായി ഉസ്താദ് പറഞ്ഞു. സംഗീതത്തിൻെറ പ്രതിഭ ചോ൪ന്നുപോകാതെ കൈമാറി തന്ന പിതാമഹൻമാ൪ക്കായി അദ്ദേഹം അവാ൪ഡ് സമ൪പ്പിച്ചു. ഭാഷകളുടെ അതിരുകൾ ഭേദിച്ച് കല ലോകബന്ധിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സൂര്യകൃഷ്ണ മൂ൪ത്തി അവാ൪ഡ് പ്രഖ്യാപനം നടത്തി. തൻെറ അഭിനയ പ്രതിഭ കൊണ്ട് സമൂഹത്തെ സേവിച്ച അതുല്ല്യ മനുഷ്യനായിരുന്നു പ്രേം നസീറെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് സിനിമ ലോകത്ത് രൂപം കൊണ്ട കാക്കതൊള്ളായിരം സംഘടനകൾ ചെയ്യുന്ന സേവനം ഒറ്റക്ക് ചെയ്ത ആളായിരുന്നു അദ്ദേഹം. എന്നിട്ടും തികഞ്ഞ അവഗണനയാണ് സിനിമാലോകവും ആസ്വാദകരും അദ്ദേഹത്തോട് ചെയ്തത്. ഒരു പൂവിനെ ചവിട്ടിയരച്ചാലും അത് പൊഴിക്കുന്ന സൗരഭ്യം പോലെ എന്നിട്ടും നസീറിൻെറ ഓ൪മകൾ കലാലോകത്തിന് ഉത്തേജനം നൽകികൊണ്ടിരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേ൪ത്തു. പ്രേം നസീറിൻെറ മികച്ച അഭിനയമൂഹൂ൪ത്തങ്ങൾ കോ൪ത്തിണക്കിയ പ്രസൻേറഷനും നടന്നു. ഈ അവാ൪ഡ് ദാനത്തിലൂടെ തൻെറ സ്വപ്നം സാക്ഷാത്കരിച്ചതായി പ്രേം നസീറിൻെറ മകനും, പ്രശസ്ത നടനുമായ ഷാനവാസ് പറഞ്ഞു. തൻെറ പിതാവിനോട് പ്രവാസി സമൂഹം പുല൪ത്തുന്ന ആദരവും സ്നേഹവും മനസ്സു നിറക്കുന്നു. പ്രേംനസീറിൻെറ പേരിൽ അന്താരാഷ്ട്ര അവാ൪ഡ് നൽകാൻ തന്നെ സഹായിച്ച സുര്യയോടും സംഘാടകരോടുമുള്ള നന്ദിയും അദ്ദേഹം പങ്കുവെച്ചു. ഇതിലൂടെ നസീറിൻെറ സ്മരണകൾ അതിരുകൾ കടന്നുപോകുമെന്നും അദ്ദേഹം പറഞ്ഞു.തുടന്ന് നജീബ് അൽ സൈഹാത്തി ആശംസകൾ നേ൪ന്നു. രണ്ട് വ൪ഷത്തിനുമുമ്പ് ഇന്ത്യയിലേക്ക് നടത്തിയ ഒരു യാത്രക്കിടയിൽ പ്രേം നസീറുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചത് ഈ മഹാനടനെ കുറിച്ച് കൂടുതൽ പഠിക്കാൻ പ്രേരിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.നടൻ എന്നതിലുപരി ഒരു വലിയ മനുഷ്യസ്നേഹിയായിരുന്നു താനറിഞ്ഞ പ്രേം നസീറെന്ന് അദ്ദേഹം കൂട്ടിച്ചേ൪ത്തു. സൂര്യ കോ-ഓഡിനേറ്റ൪ റഫീഖ് യൂനുസ്, ഇന്ത്യൻ ബിസ്നസ് ഫോറം പ്രസിഡൻറ് ,മുഹമ്മദ് ജാവേദ്, സെക്രട്ടറി ജഗന്നാഥൻ, അയാൻ അലിഖാൻ, അമാൻ അലിഖാൻ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.