ഗതാഗതം നിരോധിച്ചു
text_fieldsകോഴിക്കോട്: മുണ്ടിക്കൽതാഴം-സി.ഡബ്ള്യു.ആ൪.ഡി.എം-ചേരിഞ്ചാൽ റോഡിൽ ടാറിങ് നടക്കുന്നതിനാൽ ഈ മാസം 26 മുതൽ പ്രവൃത്തി തീരുംവരെ വാഹനഗതാഗതം നിരോധിച്ചു. കുന്ദമംഗലം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ കുന്ദമംഗലം -പെരിങ്ങളം -കുറ്റിക്കാട്ടൂ൪ വഴി കോഴിക്കോട്ടേക്കും മെഡിക്കൽ കോളേജിൽനിന്നും വരുന്നവ കാരന്തൂ൪ -കുന്ദമംഗലം- പെരിങ്ങളം വഴിയും പോകണം.
പൊറ്റമ്മൽ -പാലാഴി റോഡ് (പൊറ്റമ്മൽ മുതൽ എൻ.എച്ച് ബൈപാസ് ജങ്ഷൻ വരെ) ബി.എം ആൻറ് ബി.സി പ്രവൃത്തി നടക്കുന്നതിനാൽ 26 മുതൽ പ്രവൃത്തി തീരുന്നതുവരെ വാഹനഗതാഗതം നിരോധിച്ചു. എല്ലാ വാഹനങ്ങളും പൊറ്റമ്മൽ-തൊണ്ടയാട് ജങ്ഷൻ-എൻ.എച്ച് ബൈപാസ് റോഡുവഴി പോകേണ്ടതും വരേണ്ടതുമാണെന്ന് പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയ൪ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.