കക്കൂസ് ടാങ്കില്‍ വീണ നാലര വയസ്സുകാരിയെ ആറാം ക്ളാസ് വിദ്യാര്‍ഥിനി രക്ഷിച്ചു
text_fieldsഹരിപ്പാട്: കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ കക്കൂസ് ടാങ്കിൽ വീണ നാലര വയസ്സുകാരിയെ ആറാംക്ളാസ് വിദ്യാ൪ഥിനി രക്ഷിച്ചു. പള്ളിപ്പാട് നീണ്ടൂ൪ ഇലയിക്കൽ തെക്കതിൽ രഘുനാഥൻെറ മകൾ ധന്യ ആ൪. നാഥാണ് തോപ്പിൽ സുഭാഷിൻെറ മകൾ നന്ദനയെ രക്ഷിച്ചത്.
അത്യാഹിതം മുന്നിൽകണ്ട ധന്യ കക്കൂസ് മാലിന്യത്തിനകത്തേക്ക് താഴ്ന്നുപോയ നന്ദനയെ ദു൪ഗന്ധം നിറഞ്ഞ അന്തരീക്ഷം വകവെക്കാതെ മുടിയിൽ ചുറ്റിപ്പിടിച്ച് പുറത്തേക്ക് വലിച്ചുകയറ്റുകയായിരുന്നു. ശിശുദിനത്തിൽ വൈകുന്നേരം മൂന്നിനായിരുന്നു സംഭവം. ധന്യയും നന്ദനയും അയൽവാസികളായ മറ്റുകുട്ടികളും കളിക്കുന്നതിനിടെ ധന്യയുടെ വീട്ടിലെ കക്കൂസ് ടാങ്കിന് മുകളിൽ നിൽക്കുകയായിരുന്നു നന്ദന. പെട്ടെന്ന് മൂടി തക൪ന്ന് നന്ദന ഉള്ളിലേക്ക് വീണു. ഈ സമയം മുതി൪ന്നവരാരും സമീപത്ത് ഉണ്ടായിരുന്നില്ല. പിന്നീടാണ് വിവരം വീട്ടുകാരും നാട്ടുകാരും അറിഞ്ഞത്. ധന്യയുടെ ധീരതയെ നാട്ടുകാ൪ അഭിനന്ദിച്ചു. നടുവട്ടം സ്കൂളിലെ യു.കെ.ജി വിദ്യാ൪ഥിനിയാണ് നന്ദന. വഴുതാനം ഗവ. യു.പി.എസിലെ വിദ്യാ൪ഥിനിയാണ് ധന്യ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.