‘അര്‍ധനാരി’ മൂന്നാം ലിംഗക്കാരുടെ അവകാശങ്ങള്‍ക്കായി -സംവിധായകന്‍
text_fieldsതിരുവനന്തപുരം: അവഗണനകൾ മാത്രം ഏറ്റുവാങ്ങുന്ന ഹിജഡകൾക്ക് സമൂഹത്തിൽ ഒരിടം നേടിക്കൊടുക്കാനുള്ള ശ്രമമാണ് ‘അ൪ധനാരി’ എന്ന സിനിമയിലൂടെ നടത്തിയിരിക്കുന്നതെന്ന് സംവിധായകൻ സന്തോഷ് സൗപ൪ണിക. ഏറെ പരിമിതികൾക്കുള്ളിൽ നിന്നാണ് ചിത്രം പൂ൪ത്തിയാക്കിയത്. സെൻസറിങ് സംബന്ധിക്കുന്ന കാര്യങ്ങൾ കൊണ്ടുതന്നെ ഹിജഡകളുടെ ജീവിതത്തെ അപ്പാടെ ചിത്രീകരിക്കാൻ സാധിച്ചിട്ടില്ലെന്ന് തിരുവനന്തപുരം പ്രസ് ക്ളബിൻെറ മുഖാമുഖം പരിപാടിയിൽ സന്തോഷ് സൗപ൪ണിക പറഞ്ഞു.
ഭൂമി രജിസ്റ്റ൪ ചെയ്യാനോ വോട്ട൪പട്ടികയിൽ പേരുചേ൪ക്കാനോ റേഷൻ കാ൪ഡിനോ അവകാശമില്ലാത്ത ഹിജഡകളെ സമൂഹം അംഗീകരിക്കണമെന്ന സന്ദേശമാണ് ചിത്രം ലക്ഷ്യമിടുന്നത്. തിരുവനന്തപുരം നഗരത്തിൽ മാത്രം 5000ലധികം ഹിജഡകളുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ സമൂഹത്തിൻെറ മുൻനിരയിലേക്ക് അവ൪ വരാറില്ല.
നാടകം അസ്തമിക്കുന്നതാണ് സിനിമകൾ പരാജയപ്പെടാൻ കാരണമെന്നും സംവിധായകൻ പറഞ്ഞു. ചിത്രത്തിലെ അഭിനേതാക്കളായ മഹാലക്ഷ്മി, കവിരാജ് എന്നിവരും സംസാരിച്ചു. പ്രസ്ക്ളബ് പ്രസിഡൻറ് പ്രദീപ് പിള്ള സ്വാഗതവും ദിലീപ് മലയാലപ്പുഴ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.