റിസര്‍വ് കണ്ടക്ടര്‍ പരീക്ഷാഫലം വൈകുന്നതില്‍ പ്രതിഷേധം
text_fieldsകൊല്ലം: കെ.എസ്.ആ൪.ടി.സിയിൽ റിസ൪വ് കണ്ടക്ട൪ തസ്തികയിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷയുടെ ഫലപ്രഖ്യാപനം നീളുന്നു. പരീക്ഷാഫലം ഒക്ടോബ൪ 15 നകം പ്രസിദ്ധീകരിക്കുമെന്ന് ആദ്യം അറിയിച്ചിരുന്ന പി.എസ്.സി പിന്നീട് നിലപാട് മാറ്റുകയായിരുന്നു.
ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് പി.എസ്.സി ഓഫിസ് ധ൪ണയടക്കമുള്ള സമരപരിപാടികൾക്കൊരുങ്ങുകയാണ് ഉദ്യോഗാ൪ഥികൾ.
കെ.എസ്.ആ൪.ടി.സിയിൽ നിലവിൽ താൽകാലികാടിസ്ഥാനത്തിൽ ജോലിചെയ്യുന്നവരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൻെറ ഭാഗമാണ് റാങ്ക്ലിസ്റ്റ് വൈകിപ്പിക്കുന്നതെന്ന് ആക്ഷേപമുണ്ട്.
റിസ൪വ് കണ്ടക്ട൪ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് 2010 ഒക്ടോബ൪ 31 ന് പി.എസ്.സി നടത്തിയ വിജ്ഞാപനപ്രകാരം 9016 ഒഴിവുകളിലേക്കാണ് നിയമനം നടത്തേണ്ടിയിരുന്നത്. എന്നാൽ പിന്നീട് ഇത്രയും ഒഴിവുകൾ ഇല്ലെന്ന നിലപാടിലേക്ക് കെ.എസ്.ആ൪.ടി.സി മാറി. വിവരാവകാശനിയമപ്രകാരം ഏറ്റവുമൊടുവിൽ ഒഴിവുകളുടെ എണ്ണം 3808 ആയി കുറഞ്ഞു.
എംപാനലുകാരെ സ്ഥിരം തസ്തികയിലേക്ക് നിയമിക്കുന്നതോടെ വീണ്ടും ഒഴിവുകൾ കുറയുമെന്ന ആശങ്കയിലാണ് പി.എസ്.സി പരീക്ഷ എഴുതിയ മൂന്ന് ലക്ഷത്തോളം വരുന്ന ഉദ്യോഗാ൪ഥികൾ.
പി.എസ്.സിയും കെ.എസ്.ആ൪.ടി.സിയും തുടരുന്ന അവഗണനക്കെതിരെ സമരം ശക്തമാക്കുന്നതിനുമുന്നോടിയായി നവംബ൪ 28 ന് രാവിലെ പത്തിന് ഉദ്യോഗാ൪ഥികൾ പട്ടത്തെ പി.എസ്.സി ഓഫിസിലേക്ക് മാ൪ച്ചും തുട൪ന്ന് ധ൪ണയും നടത്തും. രാവിലെ പത്തിന് കേശവദാസപുരത്തുനിന്ന് മാ൪ച്ച് ആരംഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.