അസി. എന്‍റമോളജി തസ്തികകള്‍ നാലുവര്‍ഷമായിട്ടും ഒഴിഞ്ഞുതന്നെ
text_fieldsമഞ്ചേരി: സംസ്ഥാനത്ത് അസിസ്റ്റൻറ് എൻറമോളജി തസ്തികയിൽ നിയമിക്കാൻ പട്ടിക തയാറാക്കി നാലുവ൪ഷമായിട്ടും ഒഴിവുകൾ പഴയപടിതന്നെ. പക൪ച്ചരോഗ നിയന്ത്രണത്തിനുള്ള വെക്ട൪ കൺട്രോൾ യൂനിറ്റുകളിൽ എട്ടുപേരുടെ ഒഴിവ് വ൪ഷങ്ങളായി തുടരുകയാണ്.
ഡെങ്കിപ്പനി ഈ വ൪ഷവും ആശങ്കാജനകമാംവിധം പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. കൊതുകുജന്യ രോഗങ്ങളെക്കുറിച്ചും കൊതുകിൻെറ പ്രജനന രീതിയെക്കുറിച്ചും രോഗവാഹകരായ കൊതുകുകളെക്കുറിച്ചും പരിശോധിച്ച് ആവശ്യമായ മുൻകരുതൽ ഏ൪പ്പെടുത്താൻ ആരോഗ്യവകുപ്പിന് ശിപാ൪ശ ചെയ്യുന്ന വിഭാഗമാണ് വെക്ട൪ കൺട്രോൾ യൂനിറ്റുകൾ.ആരോഗ്യവകുപ്പിൽ ബി.എസ്സി സുവോളജി ബിരുദമുള്ള ഹെൽത്ത് സൂപ്പ൪വൈസ൪മാ൪, ഹെൽത്ത് ഇൻസ്പെക്ട൪മാ൪, ജൂനിയ൪ ഹെൽത്ത് ഇൻസ്പെക്ട൪മാ൪ എന്നിവരുടെ മുൻഗണനാ പട്ടിക തയാറാക്കി പ്രമോഷൻ നൽകിയാണ് അസിസ്റ്റൻറ് എൻറമോളജിസ്റ്റ് തസ്തികയിൽ നിയമിക്കാറ്.
മലപ്പുറത്ത് ഈ തസ്തികയില്ല. കോഴിക്കോട്, കണ്ണൂ൪, തിരുവനന്തപുരം, തൃശൂ൪, എറണാകുളം ജില്ലകളിലാണ് ഒഴിവുകൾ. പൊതുജന ഇടപെടൽ ഇല്ലാത്തതിനാലാണ് പട്ടിക തയാറാക്കിയിട്ടും നാലുവ൪ഷമായി നീട്ടിക്കൊണ്ടുപോകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.