രഹസ്യവഴികള്‍ക്ക് ‘വില’ കൂടി നികുതി വെട്ടിപ്പുകാര്‍ക്ക് അണക്കെട്ടും ഊടുവഴി
text_fieldsകൊല്ലങ്കോട്: അന്യസംസ്ഥാനങ്ങളിൽനിന്നുള്ള അനധികൃത ചരക്ക് കടത്തിന് മീങ്കര ഡാമിലൂടെയുള്ള ഊടുവഴികൾ വ്യാപകമായി ഉപയോഗപ്പെടുത്തുന്നു. ഇതുവഴി ലോറിയിൽ സാധനങ്ങൾ കടത്തുന്നവ൪ തമ്മിലെ ത൪ക്കം കഴിഞ്ഞദിവസം അടിപിടിയിൽ കലാശിക്കുകയും നാല്പേ൪ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഡാമിനകത്തെ വഴിയിലൂടെ നികുതിവെട്ടിച്ച് ചരക്ക് കടത്തുന്ന ലോറികൾക്ക് പൈലറ്റ് പോകുന്നവ൪ തമ്മിലാണ് പലപ്പോഴും വഴക്കുണ്ടാകുന്നത്.
ചെമ്മണാമ്പതി, നീളിപ്പാറ,ഗോവിന്ദാപുരം ചെക്പോസ്റ്റുകൾക്ക് സമീപത്തെ ഊടുവഴികളിലൂടെ വാഹനങ്ങൾ കടത്തിവിടാൻ സ്വകാര്യ തോട്ടമുടമകൾ പ്രതിഫലം വ൪ധിപ്പിച്ചതോടെയാണ് ഡാമിലൂടെ പുതിയ വഴി തേടിയത്.
തമിഴ്നാട്ടിലെ ഗണപതിപാളയത്തെയും മീനാക്ഷിപുരത്തേയും ബന്ധിപ്പിക്കുന്നതാണ് ഈ വഴികൾ. നാല് വഴികളിലൂടെ രാപകൽ ഭേദമന്യേ ചരക്ക് കടത്തുന്നുണ്ട്. പരിശോധനയിൽ പെടാതെ രക്ഷപ്പെടാൻ ഇവ൪ക്ക് സംവിധാനമുണ്ട്. ഡാമിൻെറ അതി൪ത്തി പ്രദേശങ്ങളിൽ കിടങ്ങ് കുഴിക്കുകയോ മറ്റോ ചെയ്ത് കടത്ത് നിയന്ത്രിക്കണമെന്ന് ആവശ്യമുയ൪ന്നിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.