റബര്‍ഷീറ്റ് മോഷ്ടിച്ച യുവാവ് പിടിയില്‍
text_fieldsകാഞ്ഞിരപ്പള്ളി : പുകപ്പുരയിൽ നിന്ന് റബ൪ഷീറ്റ് മോഷ്ടിച്ച് വിൽപ്പന നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മണ്ണാറക്കയം കറിപ്ളാവ് പുത്തൻവീട്ടിൽ ജാഫറിനെയാണ് (34) അറസ്റ്റ് ചെയ്തത്. പനച്ചേപ്പള്ളി അഞ്ചനാട്ട് തോമസ്( അപ്പച്ചൻ) ൻെറ വീടിന്സമീപമുള്ള പുകപ്പുരയിൽ നിന്ന് 126 കിലോ റബ൪ ഷീറ്റുകളാണ് ഇക്കഴിഞ്ഞ 15ന് മോഷ്ടിച്ചത്.
വീട്ടിലെ മുറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന പുകപ്പുരയുടെ താക്കോൽ ജനലിലൂടെ കൈയിട്ടെടുത്ത് പുകപ്പുര തുറന്നായിരുന്നു മോഷണം. മോഷണത്തിനു ശേഷം താക്കാൽ യഥാസ്ഥാനത്ത് വെക്കുകയും ചെയ്തിരുന്നു. ഇക്കാരണത്താൽ മോഷണ വിവരം ഉടൻ അറിയാൻ കഴിഞ്ഞില്ല. വീട്ടിൽ മുമ്പ് മൂന്ന് വ൪ഷത്തോളം ജോലി നോക്കിയിരുന്ന ജാഫ൪ അമിതമായി പണം ചെലവഴിക്കുന്നതായി കണ്ടെത്തിയതാണ് പിടികൂടാൻ കാരണം. മുണ്ടക്കയത്തെ റബ൪ കടയിൽ വിൽപ്പന നടത്തിയ റബ൪ പൊലീസ് കണ്ടെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.