മാല പൊട്ടിച്ച യുവാക്കളെ പിന്തുടര്‍ന്ന് പിടികൂടി
text_fieldsപരവൂ൪: യുവതിയുടെ മാലപൊട്ടിച്ച് കടന്ന യുവാക്കളെ പൊലീസും നാട്ടുകാരും പിന്തുട൪ന്ന് പിടികൂടി. ഇരവിപുരം കാക്കത്തോപ്പ് ചായക്കടമുക്ക് കച്ചിക്കടവിൽ റോബിൻ (21), കെവിൻ (21) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെ പരവൂ൪ ദയാബ്ജി ജങ്ഷന് സമീപം കുട്ടിയുമായി വരികയായിരുന്ന പരവൂ൪ കൂനയിൽ തൊടിയിൽ വടക്കതിൽ ബിന്ദുജോയിയുടെ (35) ഒന്നേമുക്കാൽ പവൻെറ മാലയാണ് പൊട്ടിച്ചത്. ബൈക്കിൽ പരവൂ൪ ജങ്ഷൻ വഴി പാരിപ്പള്ളിയിലേക്ക് കടന്ന യുവാക്കളെ നാട്ടുകാ൪ ബൈക്കുകളിൽ പിന്തുട൪ന്നു. വിവരമറിയിച്ചതിനെതുട൪ന്ന് പരവൂ൪ പൊലീസ് ചാത്തന്നൂ൪, പാരിപ്പള്ളി സ്റ്റേഷനുകളിലും ഹൈവേപൊലീസിനും വിവരം കൈമാറി. നാട്ടുകാരോടൊപ്പം പരവൂ൪ പൊലീസും യുവാക്കളെ പിന്തുട൪ന്നു.
വിവരം കിട്ടിയതനുസരിച്ച് പാരിപ്പള്ളി ജങ്ഷനിൽ ജാഗ്രത പാലിച്ച ഹൈവേ പൊലീസ് യുവാക്കൾ സഞ്ചരിച്ച ബൈക്ക് തട്ടിവീഴ്ത്തി. തുട൪ന്ന് മടത്തറ റോഡുവഴി ഓടിയ മോഷ്ടാക്കൾ കുളമട ജങ്ഷനിൽനിന്ന് വേളമാനൂ൪ ഭാഗത്തേക്ക് കടന്നു. ഇതിനകം തദ്ദേശവാസികളും രംഗത്തിറങ്ങി ഇവരെ തിരഞ്ഞു. വൈകുന്നേരം ആറരയോടെ വേളമാനൂ൪ പുലിക്കുഴി ഭാഗത്ത് പൊന്തക്കാട്ടിൽ ഒളിച്ചിരുന്ന ഇരുവരെയും പിടികൂടി. ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.