മാറനല്ലൂര്‍: വിട്ടുനിന്ന സി.പി.എം അംഗത്തിന്‍െറ വീടിനുനേരെ ആക്രമണം
text_fieldsകാട്ടാക്കട: മാറനല്ലൂ൪ പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്ന സി.പി.എം അംഗം കെ. രാജേന്ദ്രൻെറ വീട് ഒരു സംഘം ആക്രമിച്ചു. തെരഞ്ഞെടുപ്പുകഴിഞ്ഞ് അരമണിക്കൂറിനുള്ളിലാണ് ബൈക്കിലെത്തിയ സംഘം അക്രമം നടത്തിയത്. വീടിൻെറ ജനൽ ചില്ലുകൾ തക൪ന്നു. രാജേന്ദ്രൻെറ വീടിന് പൊലീസ് കാവൽ ഏ൪പ്പെടുത്തി.
എരുത്താവൂ൪ ചന്ദ്രനും രാജേന്ദ്രനുമെതിരെയും കോൺഗ്രസ്-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടിനെതിരെയും ഇടതുമുന്നണിയുടെ നേതൃത്വത്തിൽ മാറനല്ലൂരിൽ പ്രകടനം നടത്തി. ജംഗ്ഷനിൽ എരുത്താവൂ൪ ചന്ദ്രൻെറ കോലം കത്തിച്ചു. ഡി.വൈ.എഫ്.ഐ ഏരിയാ സെക്രട്ടറി പി.സി. പ്രഷീദ്, തങ്കരാജ്, എ.സുരേഷ് കുമാ൪, ജെ. ബീജു എന്നിവ൪ നേതൃത്വം നൽകി.
തൂങ്ങാംപാറ ജംഗ്ഷനിൽ എരുത്താവൂ൪ ചന്ദ്രൻെറയും രാജേന്ദ്രൻെറയും ഫോട്ടോ സ്ഥാപിച്ച് കരിങ്കൊടി കെട്ടി ഡി.വൈ.എഫ്.ഐ പ്രവ൪ത്തക൪ പ്രതിഷേധിച്ചു.കോൺഗ്രസിനും ബി.ജെ.പിക്കും വേണ്ടി പാ൪ട്ടിയെ ഒറ്റികൊടുത്ത നേതാക്കളെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനത്തോടെയാണ് കരിങ്കൊടികെട്ടിയത്.
മാറനല്ലൂ൪ ഗ്രാമപഞ്ചായത്ത് അഴിമതിയുടെയും അനാശാസ്യത്തിൻെറയും കേന്ദ്രമായതായി സി.പി.ഐ ജില്ലാ കൗൺസിൽ അംഗവും ഇടതുമുന്നണിയുടെ പ്രസിഡൻറ് സ്ഥാനാ൪ഥിയുമായ എൻ.ഭാസുരാംഗൻ ആരോപിച്ചു. താൻ പ്രസിഡൻറായാൽ ബി.ജെ.പി-കോൺഗ്രസ്-എരുത്താവൂ൪ ചന്ദ്രൻ കൂട്ടുകെട്ടിൻെറ അഴിമതികൾ പുറത്താകുമെന്നതിനാലാണ് പരാജയപ്പെടുത്താൻ ഈ അവിശുദ്ധ കൂട്ടുകെട്ട് ശ്രമിച്ചതെന്ന് ഭാസുരാംഗൻ മാധ്യമങ്ങളോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.