രൂപ വീണ്ടും വീഴുന്നു
text_fields
മുംബൈ: ഡോളറിന് ഡിമാൻറ് ഉയരുകയും അതേസമയം സാമ്പത്തിക പരിഷ്കാരങ്ങൾ മുന്നോട്ട് നീങ്ങില്ലെന്ന സൂചനകൾ ലഭിക്കുകയും ചെയ്തതോടെ വിദേശ നാണയ വിപണിയിൽ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു. തിങ്കളാഴ്ച്ച ഡോളറിന് 55.71 രൂപ എന്ന നിലയിലേക്ക് വിനിമയ നിരക്ക് ഇടിഞ്ഞു. രണ്ട് മാസത്തിനിടയിൽ രേഖപ്പെടുത്തുന്ന രൂപയുടെ ഏറ്റവും കുറഞ്ഞ മൂല്യമാണിത്. ചെറിയൊരു ഇടവേളക്ക് ശേഷം പ്രധാന വിദേശ കറൻസികൾക്കെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ വൈകാതെ പെട്രോൾ വില വീണ്ടും ഉയ൪ത്തിയേക്കുമെന്ന ആശങ്കയും ശക്തമാണ്.
ഒക്ടോബറിന് ശേഷം ഡോളറിനെതിരെ രൂപയുടെ മൂല്യം ആറു ശതമാനത്തോളമാണ് ഇടിഞ്ഞത്. യൂറോയ്ക്കെതിരെ രൂപയുടെ മൂല്യം ഏഴ് ശതമാനവും ഇടിഞ്ഞു. യൂറോയ്ക്ക് 72.26 രൂപ എന്ന നിലയിലാണ് തിങ്കാളാഴ്ച്ച വിദേശ നാണയ വിപണിയിലെ ഇടപാടുകൾ അവസാനിച്ചത്.
തിങ്കളാഴ്ച്ച ശക്തമായ നിലയിൽ ഇടപാടുകൾ ആരംഭിച്ച ശേഷമാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞ്. എണ്ണ കമ്പനികൾ ഇറക്കുമതിയുടെ പണം നൽകാൻ ഡോള൪ വാങ്ങാൻ രംഗത്തു വന്നതാണ് പൊടുന്നരെ രൂപ ദു൪ബലമാവാൻ കാരണം.
രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞത് കയറ്റുമതി രംഗത്ത് സജീവമായ ഐ.ടി, ഔധങ്ങൾ തുടങ്ങിയ മേഖലകളിലെ കമ്പനികൾക്ക് ഗുണകരമാകുമെങ്കിലും ഇറക്കുമതി ചെലവ് ഉയരുന്നതിനാൽ പെട്രോളിൻെറ വില വീണ്ടും ഉയ൪ത്താൻ എണ്ണ കമ്പനികൾ തീരുമാനമെടുത്തേക്കുമെന്നാണ് ആശങ്ക. അതേസമയം മാസാവസാന ഇടപാടുകളാണ് എണ്ണ കമ്പനികളിൽ നിന്നുള്ള ഡിമാൻറിന് കാരണമെന്നും ഡോളറിന് 56 രൂപ നിലവാര·ിൽ കയറ്റുമതിക്കാ൪ ഡോള൪ വിൽക്കാൻ സാധ്യതയുള്ളതിനാൽ ഈ നിലവാരത്തിൽ രൂപയുടെ മൂല്യം പിടിച്ചു നിൽക്കുമെന്നുമാണ് വിദഗ്ധ൪ വിലയിരുത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.