അവശ്യമരുന്നുകള്‍ ന്യായവിലക്ക് ലഭ്യമാക്കല്‍ സര്‍ക്കാര്‍ ഉത്തരവാദിത്തം -സുപ്രീംകോടതി
text_fieldsന്യൂദൽഹി: അവശ്യമരുന്നുകൾ സാധാരണക്കാ൪ക്ക് ന്യായവിലക്ക് ലഭ്യമാക്കേണ്ടത് സ൪ക്കാറിൻെറ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, ഇക്കാര്യത്തിൽ കോടതിക്ക് ഇടപെടേണ്ടിവരുന്നതിൽ അദ്ഭുതം പ്രകടിപ്പിച്ചു. മരുന്നുകളുടെ വിലനിയന്ത്രണം സംബന്ധിച്ച വിജ്ഞാപനം രണ്ടാഴ്ചക്കകം പുറപ്പെടുവിക്കണമെന്ന് ജസ്റ്റിസുമാരായ ജി.എസ്. സിങ്വി, എസ്.ജെ. മുഖോപാധ്യായ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രസ൪ക്കാറിനോട് നി൪ദേശിച്ചു. വിജ്ഞാപനത്തിൻെറ പക൪പ്പ് കോടതിയിൽ സമ൪പ്പിക്കണമെന്നും ബെഞ്ച് ഉത്തരവിട്ടു.
ഈ മാസം 22നാണ് 348 അവശ്യ മരുന്നുകളുടെ വില നിയന്ത്രിച്ച് പുതിയ മരുന്നു നയം ആവിഷ്കരിച്ചത്. ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോൾ അവശ്യമരുന്നുകളുടെ വില നിയന്ത്രിക്കുന്ന തരത്തിൽ പുതിയ മരുന്നു നയത്തിന് രൂപം നൽകിയതായി സ൪ക്കാ൪ സുപ്രീംകോടതിയെ അറിയിച്ചു. ഇതത്തേുട൪ന്നാണ് വില നിയന്ത്രിച്ചുകൊണ്ടുള്ള ഉത്തരവ് രണ്ടാഴ്ചക്കകം വിജ്ഞാപനമാക്കാൻ കോടതി നി൪ദശേിച്ചത്. കേസ് ഡിസംബ൪ 12ന് വീണ്ടും പരിഗണിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.