ഫേസ്ബുക്ക്: അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ഥിയെ വിട്ടു
text_fieldsമുംബൈ: ബാൽ താക്കറെയുടെ അനന്തരവനും മഹാരാഷ്ട്ര നവനി൪മാൺ സേനയുടെ (എം.എൻ.എസ്) അധ്യക്ഷനുമായ രാജ് താക്കറെയെ ‘അധിക്ഷേപിക്കുന്ന’ കമൻറ ് പോസ്റ്റ് ചെയ്തുവെന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാ൪ഥിയെ വിട്ടു. 19കാരനായ സുനിൽ വിശ്വക൪മ്മ എന്ന കമ്പ്യൂട്ട൪ വിദ്യാ൪ഥിയെയാണ് ഇന്നലെ പൽഗറിൽ പൊലീസ് അറസ്റ്റു ചെയ്തത്. ശിവസേനാ നേതാവ് ബാൽ താക്കറെക്കെതിരെ ഫേസ് ബുക്ക് പോസ്റ്റിന്റെപേരിൽ രണ്ട് പെൺകുട്ടികളെ അറസ്റ്റ് ചെയ്ത സംഭവത്തിന്‍്റെ വിവാദം കെട്ടടങ്ങും മുമ്പായിരുന്നു ഇന്നലെ മറ്റൊരു ഫേസ്ബുക്ക് അറസ്റ്റ് കൂടി അരങ്ങേറിയത്. നേരത്തെ പെൺകുട്ടികളെ അറസ്റ്റ് ചെയ്തതതും പൽഗറിൽ വെച്ചായിരുന്നു.
നവംബറിൽ തുടങ്ങിയ സുനിൽ വിശ്വക൪മ്മയുടെ ഫേസ്ബുക്ക് പേജിൽ കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് പോസ്റ്റ് ചെയ്ത കമന്‍്റിനെതിരെ എം.എൻ.എസ് വിദ്യാ൪ഥി സംഘടനയുടെ പ്രസിഡൻറായ ഭവീഷ് ചൗ൪നെ പരാതി നൽകുകയായിരുന്നു. ബുധനാഴ്ച സുനിലിന്‍്റെ വീടിനു മുന്നിൽ എം.എൻ.എസ് പ്രവ൪ത്തക൪ പ്രകടനം തടിച്ചുകൂടിയിരുന്നു. തുട൪ന്നാണ് അറസ്റ്റ് നടന്നത്.
സുനിലിനെതിരെയുള്ള കേസ് താനെ സൈബ൪ സെല്ലിന് കൈമാറിയതായി താനെ റൂറൽ എസ്.പി അനിൽ കുംബാരെ അറിയിച്ചു. നേരത്തെ, പെൺകുട്ടികളെ അറസ്റ്റ് ചെയ്ത പൊലീസുകാ൪ക്കെതിരെ നടപടി സ്വീകരിച്ചതിൽ പ്രതിഷേധിച്ച് എം.എൻ.എസ് ഇവിടെ ബന്ദ് ആചരിച്ചിരുന്നു.
അതിനിടെ, നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട പെൺകുട്ടികളിലൊരാളായ ശഹീൻ ദാദായും കുടുംബവും മഹാരാഷ്ട്ര വിട്ടതായുള്ള റിപ്പോ൪ട്ടുകൾ പുറത്തുവന്നു. നിലവിലെ സഹാചര്യത്തിൽ പാൽഗറിൽ ജീവിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ സംസ്ഥാനം വിടുകയാണെന്ന് ശഹീന്റെപിതാവ് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.