Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപിന്നണിഗാന...

പിന്നണിഗാന സമ്പ്രദായത്തിനു പിന്നിലെ കഥ

text_fields
bookmark_border
പിന്നണിഗാന സമ്പ്രദായത്തിനു പിന്നിലെ കഥ
cancel

തമിഴിൽആദ്യമായി പിന്നണിഗാനം രൂപപ്പെടുന്നത് ‘നന്ദകുമാ൪’ എന്ന ചിത്രത്തിലൂടെയാണ്; 1938ൽ. രസകരമാണ് ആ ചരിത്രം. എ.വി.എംസ്റ്റുഡിയോയുടെ ഉടമ എ.വി.മെയ്യപ്പച്ചെട്ടിയാരാണ് നി൪മാതാവ്. ശ്രീകൃഷ്ണന്‍്റെ ചരിത്രമാണ് സിനിമ. പ്രശസ്ത നടനും ഗായകനുമായ ടി.ആ൪.മഹാലിംഗം ചെറുപ്രായത്തിൽ കൃഷ്ണനായി ഇതിൽ അഭിനയിക്കുന്നു. അക്കാലത്ത് ഡയലോഗുകൾക്ക് പകരം പാട്ടാണ് കൂടുതലും.
അതിൽ ദേവകിയുടെ വേഷം ചെയ്ത കൃഷ്ണവേണി എന്ന നടിയുടെ ശബ്ദം വളരെ മോശമാണ്. ഇത് ചലച്ചിത്രത്തിന് യോജിക്കുന്നതല്ല. എന്തുചെയ്യും എന്ന് എല്ലാവരും തലപുകഞ്ഞാലോചിച്ചു. അക്കാലത്ത് പുറമെ റെക്കോഡ് ചെയ്യുന്ന സംവിധാനം നിലവിൽ വന്നിട്ടില്ല.അഭിനയിക്കുന്നവ൪തന്നെ പാടുന്നതാണ് രീതി. രണ്ടാമത് ഷൂട്ട് ചെയ്യാനും പ്രയാസം.
പല തന്ത്രങ്ങളും ആലോചിച്ചശേഷം പ്രവ൪ത്തക൪ ഒരു പരിഹാരം കണ്ടത്തെി. നടി അഭിനയിക്കുന്ന അതേ സമയം മറ്റൊരാൾ അവരുടെ ചുണ്ടനക്കം അനുസരിച്ച് പിറകിൽ നിന്ന് പാടുക. എന്നിട്ട് അത് ഫിലിമിൽ റെക്കോഡ് ചെയ്യുക. അങ്ങനെ ബോംബെയിൽ നിന്ന് ലളിതാ വെങ്കിട്ടരാമൻ എന്ന ഗായികയെ കൊണ്ടുവന്ന് പാടിച്ചു. ചിത്രം വൻ വിജയം നേടുകയും ചെയ്തു.
എന്നാൽ പിന്നീടും ഇങ്ങനെയൊരു സമ്പ്രദായം തുടരാം എന്നാരും ചിന്തിച്ചില്ല. ചരിത്രത്തിൽ ഇതൊരു പ്ളേബാക്കായി അംഗീകരിക്കപ്പെട്ടിട്ടുമില്ല.
അംഗീകരിക്കപ്പെട്ട ആദ്യത്തെ പ്ളേബാക്ക് തമിഴിൽ വരുന്നത് ‘ശ്രീവള്ളി’യിലാണ്. ഇതും മറ്റൊരു യാദൃശ്ചികതയിൽ നിന്നാണ് ഉടലെടുത്തത്.
ടി.ആ൪.മഹാലിംഗവും പ്രശസ്തനടി രുഗ്മിണിയുമാണ് നായികാ നായകൻമാ൪. മലയാളത്തിലും തമിഴിലും പ്രശസ്തയായ നടി ലക്ഷ്മിയുടെ അമ്മയാണ് രുഗ്മിണി. ഹൈപിച്ച് ശബ്ദത്തിനുടമയായ ഗായക നടൻ ടി.ആ൪.മഹാലിംഗത്തിൻെറ ശബ്ദത്തിനോട് ഒട്ടും യോജിക്കുന്നതല്ല രുഗ്മിണിയുടേത്. ചിത്രം പുറത്തിറങ്ങിയിട്ടും തിയേറ്ററുകളിൽ ഒരു ചലനവുമുണ്ടായില്ല. മുരുകന്‍്റെ പടം കണ്ടാൽ തിയേറ്ററിലേക്ക് ഇടിച്ച് കയറുന്ന തമിഴൻമാ൪ എന്തുകൊണ്ട് അവഗണിച്ചു എന്നായി നി൪മാതാവിൻെറ അങ്കലാപ്പ്.
നി൪മാതാവ് എല്ലാ ഏജന്‍്റുമാരോടും ആളുകളുടെ അഭിപ്രായം ആരായാൻ തീരുമാനിച്ചു. പ്രേക്ഷകരോടു തിരക്കി കാരണം കണ്ടത്തെി. രുഗ്മിണിയുടെ ഗാനങ്ങൾ ആ൪ക്കും പിടിച്ചില്ല. അതകണത്രെ കാരണം. പിന്നീട് അവരുടെ പാട്ടുകളെല്ലാം മാറ്റി പാടിക്കാൻ തീരുമാനിച്ചു.പടം തിയേറ്ററുകളിൽ നിന്ന് പിൻവലിച്ചശേഷം ഇവരുടെ ചുണ്ടനക്കമനുസരിച്ച് പി.എ.പെരിയനായകി എന്ന ഗായികയെക്കൊണ്ട് പാടിച്ചു. ചിത്രം വൻ കളക്ഷൻ നേടുകയും ചെയ്തു. അതിൽ പിന്നീടാണ് തമിഴിൽ പിന്നണിഗാന സമ്പ്രദായം നിലവിൽ വരുന്നത്.
1948ൽ ‘നി൪മല’ യിലൂടൊണ് മലയാളത്തിൽ പിന്നണിഗാന സമ്പ്രദായം നിലവിൽവരുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story