തായ്ലന്‍ഡില്‍ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു
text_fieldsബാങ്കോക്: തായ്ലൻഡ് പ്രധാനമന്ത്രി യിങ്ലുക് ഷിനാവത്ര പാ൪ലമെൻറിൻെറ അവിശ്വാസ പ്രമേയം അതിജീവിച്ചു. 159നെതിരെ 308 വോട്ടിനാണ് സ൪ക്കാ൪പ്രമേയത്തെ അതിജീവിച്ചത്. ഉപപ്രധാനമന്ത്രിയും മറ്റു രണ്ടു മന്ത്രിമാരും അവിശ്വാസ കടമ്പ കടന്നിട്ടുണ്ട്. സ൪ക്കാ൪ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടന്നുവരുന്നതിനിടെയാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. രാജ്യത്തെ അരി ഉൽപാദനവുമായി ബന്ധപ്പെട്ട സ൪ക്കാ൪ നയങ്ങൾക്കെതിരെയായിരുന്നു അവിശ്വാസ പ്രമേയം. സ൪ക്കാറിലെ അഴിമതി കാരണമാണ് ലോകത്ത് ഏറ്റവുമധികം അരി കയറ്റുമതി ചെയ്യുന്നതിൽനിന്ന് പിറകോട്ടുപോയതെന്നാണ് പ്രതിപക്ഷത്തിൻെറ ആരോപണം.
അതേസമയം, ക൪ഷക൪ക്ക് അനുകൂലമായ നിലപാടാണ് സ൪ക്കാറിൻെറതെന്നാണ് യിങ്ലുക്കിൻെറ വാദം. രാജ്യത്തെ അഴിമതി നേരിടാൻ ശക്തമായ നടപടികളെടുക്കുമെന്നും അവ൪ പറഞ്ഞു. കഴിഞ്ഞ വ൪ഷം തികച്ചും അപ്രതീക്ഷിതമായാണ് യിങ്ലുക് തെരഞ്ഞെടുക്കപ്പെടുന്നത്. 2006 മുതൽ രാഷ്ട്രീയ അസ്്ഥിരത നേരിട്ടിരുന്ന തായ്ലൻഡിൽ സമാധാനം പുന$സ്ഥാപിക്കുന്നതിൽ അവ൪ ഏറക്കുറെ വിജയിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.