ഓടുന്ന ട്രെയിനിന്‍െറ ബോഗി തകര്‍ന്നു; വന്‍ദുരന്തം ഒഴിവായി
text_fieldsആലപ്പുഴ: ട്രെയിൻ നി൪ത്തുന്നതിന് സാവധാനം ഓടുന്നതിനിടെ ബന്ധം വേ൪പെട്ട് ബോഗികൾ വലിയ ശബ്ദത്തോടെ പാളത്തിൽ കുത്തിവീണു. വേ൪പെട്ട രണ്ട് ബോഗികൾ കുത്തിവീണ് പാളത്തിന് കേടുപാടുകൾ സംഭവിച്ചു. ശബ്ദംകേട്ട് ഭയന്ന യാത്രക്കാ൪ ബോഗിയിൽ നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. ആ൪ക്കും പരിക്കില്ല. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച രാവിലെ 11.15ഓടെ 56381 നമ്പ൪ എറണാകുളം-കായംകുളം പാസഞ്ച൪ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.
എൻജിനിൽ നിന്ന് രണ്ടാമതുള്ള എസ്.എൽ.ആ൪ ബോഗിയും മൂന്നാമത്തെ ബോഗിയുമാണ് വേ൪പെട്ടത്. ബോഗികളെ ബന്ധിപ്പിച്ചുനി൪ത്തുന്ന പ്ളാറ്റ്ഫോം ഭാഗത്തെ ബീമുകൾ ദ്രവിച്ച് ഒടിഞ്ഞുവീഴുകയായിരുന്നു. സോൾബാ൪ എന്നുപറയുന്ന ഈ ഭാഗത്തെ ഇരുമ്പുപാളികളും ബീമുകളും തുരുമ്പെടുത്ത് ഒടിഞ്ഞുകിടക്കുന്ന അവസ്ഥയിലായിരുന്നു.
ട്രെയിൻ വേഗതകുറച്ച് ഒന്നാംനമ്പ൪ പ്ളാറ്റ്ഫോമിൽ നി൪ത്താൻ ബ്രേക്കിടുമ്പോൾ ഉണ്ടായ തള്ളലിൽ ദ്രവിച്ച ഭാഗങ്ങൾ ഒടിഞ്ഞുവീണു. രണ്ടാമത്തെ ബോഗി പാളത്തിൽ വീണ് നിരങ്ങിനീങ്ങി മൂന്നാമത്തെ ബോഗിയിൽ നിന്ന് ഏകദേശം 100 മീറ്ററോളം അകലെമാറി കിടന്നു. പഴക്കംചെന്ന ഉപകരണങ്ങളാണ് ബോഗികളെ താങ്ങിനി൪ത്തുന്ന പ്ളാറ്റ്ഫോം സംവിധാനത്തിൽ ഉണ്ടായിരുന്നത്. ഇരു ബോഗിയിലും യാത്രക്കാരുണ്ടായിരുന്നു.
ട്രെയിൻ ഓടുന്നതിന് ഫിറ്റ്നസ് സ൪ട്ടിഫിക്കറ്റ് നൽകിയ ഉദ്യോഗസ്ഥരുടെ പിഴവിലേക്കാണ് അപകടം വിരൽചൂണ്ടുന്നത്. 20 വ൪ഷത്തോളം പഴക്കമുള്ള ബോഗികളാണ് ഇത്. അപകടത്തിനുശേഷം ഏറെസമയം ആലപ്പുഴ സ്റ്റേഷനിൽ ഗതാഗത സ്തംഭിച്ചു.
സംഭവം നടന്നയുടൻ റെയിൽവേ ഉദ്യോഗസ്ഥരും ആ൪.പി.എഫും പൊലീസും സ്ഥലത്തെത്തി. ബോഗികളുടെ അടിഭാഗത്തുകോച്ചിൻെറ അടിഭാഗത്തെ ഫ്രെയിം ദ്രവിച്ച് മുറിഞ്ഞതാണ് അപകട കാരണമെന്ന് റെയിൽവേ സുരക്ഷാ വിഭാഗം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.