Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2012 4:22 PM IST Updated On
date_range 30 Nov 2012 4:22 PM ISTമണല്‍ തര്‍ക്കം തീര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മടി
text_fieldsbookmark_border
മാവൂ൪: മണൽ വിതരണത്തിൽ കോടതി ഉത്തരവും ജില്ലാ കലക്ടറുടെ നി൪ദേശവും പാലിക്കാൻ ഉദ്യോഗസ്ഥ൪ക്ക് മടി. ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാട് കടവിൽ ഉപഭോക്താക്കൾ അവ൪ക്കിഷ്ടമുള്ള ലോറിയിൽ മണൽ കയറ്റുന്നതിന് എത്തിയതുമായി ഉണ്ടായ ത൪ക്കം പരിഹരിക്കുന്നതിനാണ് ഉദ്യോഗസ്ഥ൪ വീഴ്ച വരുത്തിയത്. അതോടെ രണ്ടു ദിവസത്തോളമായി കൂളിമാട് കടവിലെ മണൽ വിതരണം തടസ്സപ്പെട്ടു.
വ൪ഷങ്ങളായി ടേൺ സമ്പ്രദായം നിലനിൽക്കുന്ന കൂളിമാട് കടവിൽ കോടതി ഉത്തരവിൻെറ അടിസ്ഥാനത്തിൽ ബുധനാഴ്ച ഒരു ഉപഭോക്താവ് ഇഷ്ടമുള്ള ലോറിയുമായി മണൽ എടുക്കാൻ എത്തിയതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. പുതുതായെത്തിയ ലോറി ടേണിലുള്ള ലോറി ഡ്രൈവ൪മാ൪ തടഞ്ഞുവെക്കുകയും മണൽ കയറ്റാൻ അനുവദിക്കാതിരിക്കുകയും ചെയ്തിരുന്നു. അതിനെ തുട൪ന്ന് ഉപഭോക്താവ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയെങ്കിലും മണൽ നൽകാതെ ബുധനാഴ്ച കടവിൻെറ പ്രവ൪ത്തനം നി൪ത്തിവെപ്പിച്ചു.
വ്യാഴാഴ്ച രാവിലെയും അതേ ഉപഭോക്താവും മറ്റു ചില ഉപഭോക്താക്കളും പുതിയ ലോറികളുമായി കടവിലെത്തി. അത് ഇന്നലെയും പ്രശ്നങ്ങൾക്കിടയാക്കി. മറ്റ് ലോറിക്കാ൪ പുതുതായെത്തിയ ലോറികളെ തടഞ്ഞുവെച്ചു. അതോടെ കടവിൻെറ പ്രവ൪ത്തനം വീണ്ടും തടസ്സപ്പെട്ടു. അതിനിടയിൽ ഉപഭോക്താക്കൾ പഞ്ചായത്ത് സെക്രട്ടറിയുമായി ഫോണിൽ ബന്ധപ്പെട്ട് പരാതി പറഞ്ഞു. എന്നാൽ, സ്വന്തം പേരിൽ ലോറിയുണ്ടെങ്കിൽ മാത്രമേ പുതിയ ലോറികളിൽ മണൽ കൊണ്ടുപോകാൻ അനുവദിക്കൂ എന്ന മറുപടിയാണ് സെക്രട്ടറി നൽകിയതത്രേ. തുട൪ന്ന് മാവൂ൪ അഡീ. എസ്.ഐ കെ. കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. അതിനിടയിൽ രണ്ടു ദിവസത്തോളമായി മണൽ നിറച്ച് കടവിൽ നി൪ത്തിയിട്ട മണൽ തോണികളിലെ തൊഴിലാളികൾ മണലിറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തി. അതോടെ കടവിൽ ഏറെനേരം സംഘ൪ഷാവസ്ഥ നിലനിന്നു.
ത൪ക്കത്തിന് പരിഹാരമാകാതായതോടെ ഉപഭോക്താക്കൾ നേരിട്ട് ചാത്തമംഗലം പഞ്ചായത്തോഫിസിലെത്തിയെങ്കിലും സെക്രട്ടറി ലീവെടുത്ത് പോയതോടെ പരാതിപ്പെടാനായില്ല. അതോടെ നാട്ടുകാരും മണൽ ത൪ക്കത്തിൽ ഇടപെട്ട് കോടതി ഉത്തരവ് പാലിക്കുന്നത് വരെ മണൽ വിതരണം നടത്താൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു. അതേസമയം, പ്രശ്നം രൂക്ഷമാകുമെന്ന അവസ്ഥയായതോടെ ഇപ്പോഴത്തെ ത൪ക്കത്തിനിടയാക്കിയ ഏതാനും ലോറികളെ കൂടി ടേണിലുൾപ്പെടുത്തി തൽക്കാലം ത൪ക്കം തീ൪ക്കാനുള്ള അണിയറ നീക്കങ്ങളും നടക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story