സുരക്ഷാനിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല; വൈദ്യുതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നു
text_fieldsഅടിമാലി: വൈദ്യുതി മേഖലയിൽ ദുരന്തങ്ങൾ ആവ൪ത്തിക്കുന്നത് സുരക്ഷാ നി൪ദേശങ്ങൾ പാലിക്കപ്പെടാത്തതിനാൽ. അഞ്ച് വ൪ഷത്തിനിടെ ഇടുക്കിയിൽ ഒരു ഡസനിലേറെപേ൪ വൈദ്യുതി ഷോക്കേറ്റ് മരിച്ചിട്ടുണ്ട്. ഇതിൽ പകുതിയിലേറെപേരും വകുപ്പ് ജീവനക്കാ൪ തന്നെയാണ്.
എവിടെയെങ്കിലും വൈദ്യുതി തടസ്സം ശ്രദ്ധയിൽപ്പെട്ടാൽപരിഹരിക്കാൻ പോകുന്നതിന് മുമ്പ് തടസ്സമുള്ള ഭാഗത്തേക്കുള്ള വൈദ്യുതി വിച്ഛേദിക്കണം. തുട൪ന്ന് ഒരു വിദഗ്ധ സബ് എൻജിനീയറുടെ നേതൃത്വത്തിൽ ലൈനിൽ വൈദ്യുതിയില്ലെന്ന് ഉറപ്പാക്കിയ ശേഷമേ ലൈനിൽ കയറാനും തകരാ൪ പരിഹരിക്കാനും പാടുള്ളൂ. എന്നാൽ, ഇത്തരം നിയമങ്ങൾ നോക്കാതെ ഒരുവിധ പരിശീലനവും ലഭ്യമാകാത്ത ജീവനക്കാരെ തകരാ൪ പരിഹരിക്കാൻ വിടുന്നതാണ് ദുരന്തങ്ങൾക്ക് കാരണം.
ശനിയാഴ്ച ശാന്തൻപാറയിൽ ലൈൻ ശരിയാക്കുന്നതിനിടെ ജീവനക്കാരൻ ഷോക്കേറ്റ് മരിക്കാൻ ഇടയായതും ഇത്തരം അനാസ്ഥയുടെ ഫലമായാണ്. ഒരുവ൪ഷം മുമ്പ് അടിമാലി സെക്ഷന് കീഴിൽ കല്ലാ൪കുട്ടിയിലും ലൈൻ നന്നാക്കുന്നതിനിടെ ലൈൻമാന് ഷോക്കേറ്റ് മരിച്ചിരുന്നു. കൂട്ടായി ചെയ്യേണ്ട ഇത്തരം പ്രവൃത്തിക്ക് ഒരാളെ മാത്രം വിടുന്നതും ദുരന്തങ്ങൾക്ക് കാരണമാകുന്നു.കൃത്യമായ പരിശീലനം ഈ മേഖലയിൽ ജോലിയെടുക്കുന്ന ഭൂരിഭാഗം ജീവനക്കാ൪ക്കും ലഭ്യമായിട്ടുമില്ല. എസ്.എസ്.എൽ.സി തോറ്റവരും ഒരു പരിശീലനവും ഇല്ലാത്തവരുമായവരെയാണ് മസ്ദൂ൪ തസ്തികയിലേക്ക് ബോ൪ഡ് എടുക്കുന്നത്. ഇവ൪ രണ്ടോ മൂന്നോ വ൪ഷം ജോലിയെടുക്കുമ്പോൾ പ്രമോഷൻ നൽകി ലൈൻമാനായി നിയമനം നൽകും. പോസ്റ്റുകൾ നാട്ടാൻ കുഴിയെടുക്കലും മറ്റുമായി ജോലിയെടുത്ത മസ്ദൂ൪ ജീവനക്കാ൪ പ്രമോഷനായി ലൈൻമാൻ ആകുമ്പോഴെങ്കിലും ലൈനിൽ കയറാനോ സുരക്ഷിതമായി ജോലിയെടുക്കാനോ പരിശീലനമില്ലാത്തതിനാൽ സാധിക്കില്ല. വ്യക്തമായ നി൪ദേശങ്ങൾ കീഴ്ജീവനക്കാ൪ക്ക് നൽകേണ്ട എ.ഇ, സബ് എൻജിനീയ൪മാ൪ ഭൂരിഭാഗവും ഓഫിസിൽ ഇരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.