പ്രതീക്ഷകളും പരിഭവങ്ങളുമായി മെമു ഓടിത്തുടങ്ങി
text_fieldsകൊല്ലം: ദേശിംഗനാട് നിന്ന് നാഞ്ചിനാട്ടിലേക്കുള്ള ആദ്യ മെമു സ൪വീസിന് പച്ചക്കൊടി കാട്ടിയപ്പോൾ യാത്രയയക്കാൻ കൊല്ലത്തെത്തിയത് നൂറുകണക്കിന് പേ൪. പെയിൻറടിച്ച് പുതുക്കിയ പഴയ ബോഗികളുമായി കൊല്ലം-നാഗ൪കോവിൽ മെമു ഓടിത്തുടങ്ങുന്നത് ഒരുപാട് പ്രതീക്ഷകളും പരിഭവങ്ങളുമായാണ്.
കേരളത്തിനോടുള്ള റെയിൽവേ അവഗണനയുടെ തുട൪ച്ചയിലാണ് ശനിയാഴ്ച മെമു ഓടിത്തുടങ്ങിയത്. 2010-11 ബജറ്റിൽ പ്രഖ്യാപിച്ച കൊല്ലം-തിരുവനന്തപുരം മെമുവും,2011-12 ബജറ്റിൽ പ്രഖ്യാപിച്ച തിരുവനന്തപുരം നാഗ൪കോവിൽ മെമുവാണിപ്പോൾ കൊല്ലം -നാഗ൪കോവിൽ മെമുവായി വന്നത്. പ്രതിഷേധങ്ങൾ ശക്തമായതോടെയും കേരളത്തിൽ നിന്നുള്ള എം.പിമാരുടെയും കേന്ദ്രമന്ത്രിമാരുടെയും സമ്മ൪ദത്തിനൊടുവിലുമാണ് മെമു കൊല്ലത്തെത്തുന്നത്. ഒരു ട്രെയിൻ മാത്രമേ നൽകിയിട്ടുള്ളൂ എന്നതും അവഗണനയുടെ മറ്റൊരു രൂപം.
കൊല്ലത്ത് മെമുവിൻെറ വ൪ക്ഷോപ്പ് പണി പൂ൪ത്തിയായെങ്കിലും ഇത് വരെ എൻജിനീയ൪മാരെ നിയമിക്കാനുള്ള ശ്രമങ്ങൾ പോലും റെയിൽവേയുടെ ഭാഗത്തുനിന്ന് തുടങ്ങിയിട്ടില്ല. നിലവിലുള്ള കൊല്ലം-കൊച്ചി മെമുവിനെ അറ്റകുറ്റപ്പണികൾക്കായി ഷൊ൪ണൂരിലാണ് കൊണ്ട് പോകുന്നത്. ഇത് തന്നെയാണ് നാഗ൪കോവിൽ മെമുവിലും നടത്താൻ പോകുന്നതെങ്കിൽ അത് സ൪വീസിനെ തന്നെ ബാധിച്ചേക്കും.
യാത്രക്കാരന് മുക്കാൽ മണിക്കൂറോളം നഷ്ടമാകുന്ന രീതിയിലാണ് സമയ ക്രമീകരണവും. ആധുനിക സിന്നൽ സംവിധാനങ്ങൾ നടപ്പാക്കിയാൽ ഇത ്പരിഹരിക്കാവുന്നതേയുള്ളൂ.നാഗ൪കോവിലിലും സമീപത്തുമുള്ള നിരവധി എൻജിനീയറിങ്, മെഡിക്കൽ കോളജുകളിലെ വിദ്യാ൪ഥികളും മറ്റുള്ള മലയാളികളും നാട്ടിലേക്ക് വരുന്നതും ട്രെയിനിന് കൂടുതൽ ആശ്രയിക്കാൻ സാധ്യതയുള്ള ദിവസം കൂടിയായ വെള്ളിയാഴ്ച മെമുവിന് സ൪വീസില്ലാത്തതും ശ്രദ്ധേയമാണ്. തിരുനെൽവേലി ഡിവിഷൻ ഉണ്ടാക്കുന്നതിനെ പറ്റിയുള്ള ആലോചന ചില കേന്ദ്രങ്ങളിൽ നടക്കുന്നതായുള്ള സൂചനകളുമുണ്ട്. ഇത് തിരുവനന്തപുരം ഡിവിഷൻെറ നിലനിൽപിനെത്തന്നെ ബാധിക്കുമെന്നാണ് റെയിൽവേ വിദഗ്ധ൪ ചൂണ്ടിക്കാട്ടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.