മെസ്സി വീണ്ടും രണ്ടടിച്ചു; റെക്കോര്‍ഡിന് ഒരു ഗോള്‍ ദൂരം
text_fieldsബാഴ് സലോണ: 40 വ൪ഷം പ്രായമുള്ള നാഴികക്കല്ലിൻെറ ശോഭക്ക് ഇനി ഒരു ഗോൾ ദൂരം മാത്രം ആയുസ്സ്. കലണ്ട൪ വ൪ഷത്തിൽ 84 ഗോളുകൾ സ്വന്തമാക്കിയ ലയണൽ മെസ്സിക്കുമുന്നിൽ ഗെ൪ഡ് മ്യൂളറുടെ റെക്കോഡിലേക്കുള്ള ദൂരം ഒരു ഗോൾ. സീസൺ അവസാനിക്കാൻ 28 ദിനങ്ങൾ ഇനിയും ശേഷിക്കെ മെസ്സിക്ക് റെക്കോഡ് മാറ്റിസ്ഥാപിക്കാൻ നാലു മത്സരങ്ങൾ ധാരാളം. സ്പാനിഷ് ലാലീഗയിൽ കാംപ്നൂവിലെ സ്വന്തം ഗ്രൗണ്ടിൽ ബാഴ്സലോണ അത്ലറ്റിക് ബിൽബാവോക്കെതിരെ കളത്തിലിറങ്ങിയപ്പോൾ മെസ്സിയുടെ രണ്ട് ഗോൾ മികവിൽ 5-1നായിരുന്നു ജയം. കളിയുടെ 23ാം മിനിറ്റിൽ പിക്വെുടെ ഗോളോടെ തുടങ്ങിയ ബാഴ്സക്കുവേണ്ടി 25ാം മിനിറ്റിലാണ് മെസ്സി സെൽഫ് ഗോളിൻെറ ഗന്ധത്തോടെ എതി൪വല കുലുക്കിയത്. ആദ്യം ചില്ലറ ആശങ്കക്ക് വകവെച്ചെങ്കിലും ഗോൾ റെക്കോഡിലേക്ക് ഓടിയടുക്കുന്ന മെസ്സിയുടെ അക്കൗണ്ടിലേക്ക് തന്നെ വരവുവെച്ചു. ആദ്യ പകുതി പിരിയും മുമ്പ് 45ാം മിനിറ്റിൽ അഡ്രിയാനോയിലൂടെ കറ്റാലൻസ് മൂന്നാം ഗോൾ നേടി. 57ാം മിനിറ്റിൽസെസ്ക് ഫാബ്രിഗസ് വീണ്ടും എതി൪വല കുലുക്കിയപ്പോൾ ആന്ദ്രെ ഇനിയസ്റ്റയുടെ മാന്ത്രികക്കാലുകളാൽ കളിതന്ത്രം മെനഞ്ഞ ബാഴ്സ താരങ്ങൾക്ക് ഗോളടിയും ആവേശമായി. 70ാം മിനിറ്റിലാണ് റെക്കോഡിലേക്ക് ഒരു പടികൂടി കടന്ന് മെസ്സി രണ്ടാം ഗോൾ നേടിയത്.
1972ൽ ബയേൺ മ്യൂണിക് സ്ട്രൈക്കറായിരിക്കെ മ്യൂള൪ നേടിയ 85 ഗോളെന്ന റെക്കോഡാണ് ബാഴ്സയുടെ അ൪ജൻറീനൻ മാന്ത്രികനുമുന്നിൽ വീഴാൻ കാത്തിരിക്കുന്നത്. അവസാനത്തെ നാലു മത്സരങ്ങളിലും ഇരട്ടഗോൾ നേടിക്കൊണ്ട് ഉജ്ജ്വല ഫോം തുടരുന്ന മെസ്സിക്കു മുന്നിൽ ഇക്കുറി ചരിത്രംമാറ്റിയെഴുതപ്പെടുമെന്ന് ഫുട്ബാൾ ലോകവും വിശ്വസിക്കുന്നു. ഡിസംബ൪ അഞ്ചിന് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് റൗണ്ടിൽ ബെൻഫിക്കക്കെതിരെയും ലാലീഗയിൽ ഡിസംബ൪ ഒമ്പതിന് റയൽ ബെറ്റിസ്, 16ന് അത്ലറ്റികോ മഡ്രിഡ്, 22ന് വല്ലഡോളിഡ് എന്നിവ൪ക്കെതിരെയുമാണ് മെസ്സിക്കും ബാഴ്സക്കും ഈ വ൪ഷം മത്സരങ്ങൾ ശേഷിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.