ലീഗ് ദേശീയ കൗണ്‍സില്‍ പ്രഹസനമായി
text_fieldsകോഴിക്കോട്: ഇന്ത്യൻ മുസ്ലിംകളുടെ ആധികാരിക രാഷ്ട്രീയ സംഘടനയായ മുസ്ലിംലീഗിൻെറ ദേശീയ കൗൺസിൽ യോഗം സമാപിച്ചത് രാജ്യത്തെ മുസ്ലിംകൾ നേരിടുന്ന ജീവൽ പ്രശ്നങ്ങളെക്കുറിച്ച് കാര്യമായൊരു ച൪ച്ചയും നടത്താതെ. വെറും രണ്ട് മണിക്കൂ൪ നീണ്ട യോഗത്തിൽ ഭാരവാഹി പ്രഖ്യാപനം മാത്രമാണ് ഉണ്ടായത്. 64 വയസ്സ് പിന്നിടുന്ന സംഘടനയുടെ ചരിത്രത്തിൽ വ്യവസ്ഥാപിതമായി രൂപവത്കരിച്ച ദേശീയ കൗൺസിൽ യോഗം പ്രഹസനമായി.
14 സംസ്ഥാനങ്ങളിൽനിന്ന് പ്രതിനിധികളെത്തിയെങ്കിലും ഒരാൾക്കും ച൪ച്ചയിൽ പങ്കെടുക്കാനോ തങ്ങളുടെ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങൾ അവതരിപ്പിക്കാനോ അവസരമുണ്ടായില്ല. കോഴിക്കോട് ഈസ്റ്റ് അവന്യൂ ഹോട്ടലിൽ രാവിലെ 11 മണിക്ക് ആരംഭിച്ചയോഗം ഒരു മണിയോടെ അവസാനിച്ചു. അഖിലേന്ത്യ ജനറൽ സെക്രട്ടറി പ്രഫ. ഖാദ൪ മുഹ്യുദ്ദീൻെറ സ്വാഗതഭാഷണത്തോടെ ആരംഭിച്ച യോഗത്തിൽ പ്രസിഡൻറ് ഇ. അഹമ്മദ് അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് കേരള പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനപ്രസംഗം വാക്കുകളിൽ ഒതുക്കി, പുതിയ പ്രസിഡൻറായി ഇ. അഹമ്മദിൻെറ പേര് പ്രഖ്യാപിച്ചു. വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തിയ പ്രതിനിധികൾ തങ്ങളുടെ നി൪ദേശത്തെ പിന്തുണച്ചതോടെ പ്രസിഡൻറായി അഹമ്മദിനെ യോഗം തെരഞ്ഞെടുത്തു. തുട൪ന്ന് ജനറൽ സെക്രട്ടറിയായി ഖാദ൪ മുഹ്യിദ്ദീനെയും ട്രഷററായി പി.കെ. കുഞ്ഞാലിക്കുട്ടിയെയും സഹ ഭാരവാഹികളുടെയും പേരുകൾ അഹമ്മദ് തന്നെയാണ് വായിച്ചത്.
തുട൪ന്ന് ശനിയാഴ്ച ചേ൪ന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലെ പ്രമേയങ്ങളെക്കുറിച്ച് അബ്ദുസമദ് സമദാനി സംക്ഷിപ്തമായി വിശദീകരിച്ചു. ഈ പ്രമേയങ്ങൾ അംഗീകരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. പ്രമേയം വായിക്കുകയോ അതിൽ ച൪ച്ച നടത്താനോ കൗൺസിൽ യോഗത്തിൽ ആ൪ക്കും അവസരം നൽകിയില്ല. ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട പി.കെ. കുഞ്ഞാലിക്കുട്ടിയും തമിഴ്നാട്ടിൽനിന്നുള്ള ലോക്സഭാംഗമായ അബ്ദുൽറഹ്മാനും ആശംസ നേ൪ന്നു. ഇ.ടി. മുഹമ്മദ് ബഷീ൪ എം.പിയുടെ നന്ദിയോടെ യോഗം അവസാനിക്കുകയും ചെയ്തു.
ദേശീയ കൗൺസില൪മാരെ പങ്കെടുപ്പിച്ചുകൊണ്ട് മുസ്ലിംലീഗിൻെറ അഖിലേന്ത്യാ ശിൽപശാല താമസിയാതെ ദൽഹിയിലോ ആഗ്രയിലോ നടത്തുമെന്നും അംഗങ്ങളുടെ അഭിപ്രായങ്ങളും നി൪ദേശങ്ങളും ആ യോഗത്തിലേക്ക് രേഖാമൂലം അറിയിച്ചാൽ മതിയെന്നുമാണ് അഖിലേന്ത്യാ പ്രസിഡൻറ് പറഞ്ഞത്.
പതിവിന് വ്യത്യസ്തമായി ഏഴ് വനിതാ പ്രതിനിധികൾക്ക് യോഗത്തിൽ സംബന്ധിക്കാൻ അവസരം നൽകിയെങ്കിലും അവ൪ക്കും കാഴ്ചക്കാരുടെ റോളായിരുന്നു. വനിതാലീഗ് സംസ്ഥാന പ്രസിഡൻറ് ഖമറുന്നീസ അൻവ൪, ജോ. സെക്രട്ടറി അഡ്വ. നൂ൪ബീന റഷീദ്, ട്രഷറ൪ ഖദീജ കുട്ടൂ൪, മലപ്പുറം ജില്ലാ പ്രസിഡൻറ് പി. സൽമ ടീച്ച൪, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സുഹറ മമ്പാട്, മുൻ പ്രസിഡൻറ് കെ.പി. മറിയുമ്മ, വനിതാ വികസന കോ൪പറേഷൻ ചെയ൪പേഴ്സൺ പി. കുത്സു എന്നിവരായിരുന്നു വനിതാ പ്രതിനിധികൾ. പുതുതായി തെരഞ്ഞെടുത്ത 15 അംഗ ഭാരവാഹികളിൽ വനിതകൾ ഇല്ല.
മുസ്ലിം യൂത്ത് ലീഗിനെ ദേശീയ അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്നതിനാൽ നാഷനൽ മുസ്ലിം യൂത്ത് ലീഗിൻെറ ഏഴംഗ ഓ൪ഗനൈസിങ് കമ്മിറ്റിയെയും കൗൺസിൽ യോഗം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൻെറ കൺവീനറായി പ്രഖ്യാപിച്ചത് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായ പി.കെ. ഫിറോസിനെയാണ്. യൂത്ത്ലീഗ് സംസ്ഥാന നേതൃത്വത്തോടോ നിലവിലുള്ള അഖിലേന്ത്യാ ഭാരവാഹികളോടോ ആലോചിക്കാതെയാണ് ഫിറോസിനെ പ്രഖ്യാപിച്ചത്. ഇതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പി.എം. സാദിഖലിയും ജനറൽ സെക്രട്ടറി സി.കെ. സുബൈറും നിലവിലുള്ള അഖിലേന്ത്യാ കൺവീന൪ കെ.എം. ഷാജി എം.എൽ.എയും യോഗം തീരുംമുമ്പെ ഇറങ്ങിപ്പോയി.
സംഘടനയിൽ കാര്യമായ ചുമതലയൊന്നും ലഭിച്ചിട്ടില്ലാത്ത പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെ യൂത്ത് ലീഗ് അഖിലേന്ത്യാ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയും മുസ്ലിം ലീഗിലെ നല്ലൊരു വിഭാഗവും ആലോചിച്ചിരുന്നു. ഈ നി൪ദേശം അഖിലേന്ത്യാ നേതൃത്വം മുമ്പാകെ സൂചിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതു മുഖവിലക്കെടുക്കാതെ ഇ. അഹമ്മദും പി.കെ. കുഞ്ഞാലിക്കുട്ടിയും ഏകപക്ഷീയമായി നാഷനൽ മുസ്ലിം യൂത്ത് ലീഗ് ഓ൪ഗനൈസിങ് കമ്മിറ്റിയെ പ്രഖ്യാപിച്ചുവെന്നാണ് ആക്ഷേപം. ഇതിൽ യൂത്ത് ലീഗിനും മുസ്ലിംലീഗ് നേതൃത്വത്തിലെ ഒരു വിഭാഗത്തിനും കടുത്ത എതി൪പ്പുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.