മഴയില്‍ വന്‍ കുറവ്; വരള്‍ച്ച രൂക്ഷമാകും
text_fieldsതിരുവനന്തപുരം: തുലാവ൪ഷത്തിൽ ഇക്കുറി ലഭിച്ച മഴയിൽ 31 ശതമാനത്തിൻെറ കുറവ് രേഖപ്പെടുത്തി. വരൾച്ച രൂക്ഷമാകുമെന്ന മുന്നറിയിപ്പാണ് ഇത് നൽകുന്നത്.
തെക്ക്പടിഞ്ഞാറൻ കാലവ൪ഷവും വടക്ക്കിഴക്കൻ കാലവ൪ഷവും ഒരു പോലെ ദു൪ബലമായിരുന്നു. മഴ കുറഞ്ഞതോടെ വൈദ്യുതി ബോ൪ഡിൻെറയും ജലസേചന വകുപ്പിൻെറയും സംഭരണികളിലെ ജലനിരപ്പ് താഴ്ന്നു. മിക്ക പ്രദേശങ്ങളിലും കുടിവെള്ളക്ഷാമവും തുടങ്ങി. നഗരങ്ങളിലേക്ക് കുടിവെള്ളമെടുക്കുന്ന സ്രോതസ്സുകളിലും മതിയായ വെള്ളമില്ല. തിരുവനന്തപുരം നഗരത്തിലേക്ക് വെള്ളമെത്തിക്കുന്ന ഡാമുകളിൽ ഏതാനും മാസത്തേക്കുള്ള വെള്ളമേ അവശേഷിക്കുന്നുള്ളൂ.
പരമാവധി കരുതി ഉപയോഗിച്ചിട്ടും വൈദ്യുതിബോ൪ഡിൻെറ സംഭരണികളിൽ 47 ശതമാനത്തോളം വെള്ളമേയുള്ളൂ. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻെറ കണക്കുപ്രകാരം ഒക്ടോബ൪ മുതൽ നവംബ൪ 28 വരെ ലഭിച്ച മഴയിൽ 31 ശതമാനത്തിൻെറ കുറവുണ്ട്.
എറണാകുളത്ത് മാത്രമാണ് മതിയായ മഴ കിട്ടിയത്. പത്തനംതിട്ടയിൽ 51 ശതമാനത്തിൻെറയും ആലപ്പുഴയിലും മലപ്പുറത്തും 50 ശതമാനത്തിൻെറയും കാസ൪കോട്ട് 46 ശതമാനത്തിൻെറയും കുറവ് വന്നു.
മറ്റ് ജില്ലകളിലെ കുറവ് ഇപ്രകാരമാണ്: കണ്ണൂ൪ 23, ഇടുക്കി 29, കൊല്ലം 39, കോട്ടയം 15, പാലക്കാട് 35, തിരുവനന്തപുരം 34, തൃശൂ൪ 35, വയനാട് 20 എന്നിങ്ങനെ. കോഴിക്കോട് തെറ്റില്ലാത്ത മഴ ലഭിച്ചു.
ജൂൺ മുതൽ സെപ്റ്റംബ൪ വരെയുള്ള തെക്ക്പടിഞ്ഞാറൻ കാലവ൪ഷത്തിലും സ്ഥിതി മെച്ചമായിരുന്നില്ല.
24 ശതമാനത്തിൻെറ കുറവാണ് സംസ്ഥാനത്തെ ശരാശരി മഴയിലുണ്ടായത്. ഏറ്റവും കുറവ് തിരുവനന്തപുരം ജില്ലയിലായിരുന്നു- 43 ശതമാനം. കൊല്ലത്ത് 40 ശതമാനവും പത്തനംതിട്ടയിൽ 39 ശതമാനവും ആലപ്പുഴയിൽ 38 ശതമാനവും കുറവ് രേഖപ്പെടുത്തി. മറ്റ് ജില്ലകളിലെ മഴ കുറവിൻെറ കണക്ക് ഇപ്രകാരമാണ്. കണ്ണൂ൪ 13, എറണാകുളം 25, ഇടുക്കി 21, കാസ൪കോട് 9, കോട്ടയം 26, കോഴിക്കോട് 8, മലപ്പുറം 24, പാലക്കാട് 22, തൃശൂ൪ 21.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.