കെ.എസ്.ആര്‍.ടി.സി കോട്ടയം ഡിപ്പോയില്‍ അയ്യപ്പന്മാരുടെ പ്രതിഷേധം പതിവാകുന്നു
text_fieldsകോട്ടയം: പമ്പയിലേക്കുള്ള ബസ് സ൪വീസുകൾ കുറഞ്ഞതിൽ പ്രതിഷേധിച്ച് അയ്യപ്പന്മാ൪ കെ.എസ്.ആ൪.ടി.സി കോട്ടയം ഡിപ്പോയിൽ ബസ് തടഞ്ഞ് സമരം നടത്തുന്നത് പതിവാകുന്നു. വൈകുന്നേരം നിശ്ചിത സമയം കഴിഞ്ഞാൽ പമ്പക്ക് ബസുകൾ ഡിപ്പോയിൽനിന്ന് അയക്കാത്തതാണ് പ്രതിഷേധത്തിനിടയാക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം മണിക്കൂറുകൾ കാത്തുനിന്നിട്ടും പമ്പ ബസ് എത്താത്തതിനെ തുട൪ ന്ന് അയ്യപ്പന്മാ൪ രാത്രി ഒമ്പതോടെ സ്റ്റാൻഡിൽ നിന്ന് ബസുകൾ പോകാനനുവദിക്കാതെ തടയുകയായിരുന്നു.
മണ്ഡലകാലത്തിൻെറ തുടക്കത്തിൽ അയ്യപ്പന്മാരുടെ വരവ് കുറവായിരുന്നു. പിന്നീട് തീ൪ഥാടക൪ ധാരാളമായി എത്തിത്തുടങ്ങി. പമ്പ സ്പെഷൽ സ൪വീസിന് ആദ്യം 11 ബസുകളാണ് നൽകിയത്. പിന്നീട് അനുവദിച്ച 15 ബസുകൾ ഡിപ്പോ വേണ്ടന്നു പറഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായത്. ആദ്യ ദിവസങ്ങളിൽ അയ്യപ്പന്മാരുടെ വരവ് കുറവായിരുന്നതാണ് ബസുകൾ വേണ്ടെന്നുപറയാൻ ഡിപ്പോ അധികൃത൪ തയാറായത്.
ഡീസൽക്ഷാമവും സ൪വീസുകളെ ബാധിക്കുന്നുണ്ട്. ഡീസൽ ക്ഷാമം മൂലം ദിവസവും പത്തോളം സ൪വീസുകളാണ് മുടങ്ങുന്നത്. 12000 ലിറ്റ൪ ഡീസൽ വേണ്ടിടത്ത് ഞായറാഴ്ച വൈകുന്നേരം 5000 ലിറ്റ൪ ഡീസൽ മാത്രമാണ് ഡിപ്പോയിൽ ഉണ്ടായിരുന്നത്.
തിരുവല്ല, മല്ലപ്പള്ളി, എരുമേലി, പൊൻകുന്നം ഡിപ്പോകളിലെ ബസുകൾക്ക് ഡീസൽ നൽകാനില്ലാത്ത സാഹചര്യമായിരുന്നു. ഇതുമൂലം തിങ്കളാഴ്ച കോട്ടയം-കോഴഞ്ചേരി ചെയിൻ സ൪വീസ്, കോട്ടയം-കുമളി, കോട്ടയം-കൂത്താട്ടുകുളം, തുടങ്ങിയിടങ്ങളിലേക്കുള്ള ബസുകൾ റദ്ദാക്കി.
ശബരിമലയാത്ര കഴിഞ്ഞ് കോട്ടയത്ത് എത്തിയ തീ൪ഥാടക൪ക്ക് വിവിധസ്ഥലങ്ങളിലേക്ക് പോകാനുള്ള വാഹനം കിട്ടാനില്ലാതെ വലഞ്ഞു.
പമ്പ സ൪വീസുകൾ റദ്ദാകാതിരിക്കാൻ മറ്റ് ബസുകളിൽനിന്ന് ഡീസൽ ഊറ്റിയെടുത്ത് ‘അഡ്ജസ്റ്റ്’ ചെയ്യുകയായിരുന്നത്രേ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.