ഇ-ഡിസ്ട്രിക്ട് പദ്ധതിയില്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍
text_fieldsപത്തനംതിട്ട: ജാതി സ൪ട്ടിഫിക്കറ്റ്,കമ്യൂണിറ്റി സ൪ട്ടിഫിക്കറ്റ്,താമസക്കാരനാണെന്നുള്ള സ൪ട്ടിഫിക്കറ്റ്,ബന്ധുത്വ സ൪ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സ൪ട്ടിഫിക്കറ്റ്,ഡൊമിസൈൽ സ൪ട്ടിഫിക്കറ്റ് (സ്ഥിര താമസക്കാരനാണെന്നുള്ള സ൪ട്ടിഫിക്കറ്റ്),വരുമാന സ൪ട്ടിഫിക്കറ്റ്,
കൈവശാവകാശ സ൪ട്ടിഫിക്കറ്റ്,തിരിച്ചറിയൽ സ൪ട്ടിഫിക്കറ്റ്,പിന്തുട൪ച്ചാവകാശ സ൪ട്ടിഫിക്കറ്റ്,സോൾവൻസി സ൪ട്ടിഫിക്കറ്റ്, ലൊക്കേഷൻ സ൪ട്ടിഫിക്കറ്റ്,കൺവെ൪ഷൻ സ൪ട്ടിഫിക്കറ്റ്,ഡിപ്പൻറൻസി സ൪ട്ടിഫിക്കറ്റ്, അഗതി സ൪ട്ടിഫിക്കറ്റ്,കുടുംബാംഗത്വ സ൪ട്ടിഫിക്കറ്റ്,മിശ്രവിവാഹ സ൪ട്ടിഫിക്കറ്റ്,ലൈഫ് സ൪ട്ടിഫിക്കറ്റ്,നോൺ റീമാര്യേജ് സ൪ട്ടിഫിക്കറ്റ്,വൺ ആൻഡ് ദ സെയിം സ൪ട്ടിഫിക്കറ്റ്,പൊസഷൻ ആൻഡ് അറ്റാച്ച്മെൻറ് സ൪ട്ടിഫിക്കറ്റ്,വാല്വേഷൻ സ൪ട്ടിഫിക്കറ്റ്, വിധവ-വിഭാര്യൻ സ൪ട്ടിഫിക്കറ്റ്. ഇതിനൊപ്പം സ൪ക്കാറിൻെറ എല്ലാ വകുപ്പുകളുടെയും സേവനങ്ങൾ,വെള്ളം,വൈദ്യുതി തുടങ്ങിയ ബില്ലുകൾ അടക്കുന്നതിനുള്ള സൗകര്യം എന്നിവ ഉൾപ്പെടുത്തി ഇപ്പോൾ ലഭിക്കുന്ന ഇ-ഡിസ്ട്രിക്ട് സേവനങ്ങൾ വിപുലീകരിക്കപ്പെടുകയാണ്.
ഇ-ഡിസ്ട്രിക്ട് സേവനം ഇങ്ങനെ:
പത്തനംതിട്ട: സ൪ക്കാ൪ സേവനങ്ങൾ ഇ-ഡിസ്ട്രിക്ട് പദ്ധതി മുഖേന ലഭിക്കുന്നതിന് അടുത്തുള്ള അക്ഷയ കേന്ദ്രത്തിൽ രജിസ്റ്റ൪ ചെയ്ത് ബന്ധപ്പെട്ട രേഖകളോടൊപ്പം അപേക്ഷ സമ൪പ്പിക്കണം.
ഇങ്ങനെ ലഭിക്കുന്ന അപേക്ഷ ബന്ധപ്പെട്ട ഓഫിസിലേക്ക് അക്ഷയ കേന്ദ്രം ഓൺലൈനായി അയക്കും. എസ്.എം.എസ് മുഖേന അപേക്ഷയുടെ നിജസ്ഥിതി അപേക്ഷകനെ അറിയിച്ചുകൊണ്ടിരിക്കും. നേരിട്ട് വിവരം അറിയുന്നതിന് അപേക്ഷകന് അക്ഷയകേന്ദ്രത്തിലുമെത്താം.
അപേക്ഷയിന്മേൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥ൪ ഓൺലൈനായി തീരുമാനം എടുക്കും. ഇതിനുശേഷം ഡിജിറ്റൽ ഒപ്പോടുകൂടിയ സ൪ട്ടിഫിക്കറ്റ് അക്ഷയകേന്ദ്രത്തിൽ നിന്നും അപേക്ഷകന് നൽകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.