രക്തചന്ദനക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അടക്കമുള്ളവര്‍ക്കെതിരെ കേസ്
text_fieldsകൊച്ചി: വല്ലാ൪പാടം അന്താരാഷ്ട്ര കണ്ടെയ്ന൪ ടെ൪മിനൽ വഴി ദുബൈയിലേക്ക് കടത്താൻ ശ്രമിച്ച 28 ടൺ രക്തചന്ദനം പിടികൂടിയ സംഭവത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥനടക്കം മൂന്നുപേരെ പ്രതികളാക്കി സി.ബി.ഐ കേസെടുത്തു. ടെ൪മിനലിലെ കസ്റ്റംസ് പ്രിവൻറീവ് സൂപ്രണ്ട് അജിത് കുമാ൪, ക്ളിയറിങ് ഏജൻറ് രവീന്ദ്രൻ ഇളയത്, കയറ്റുമതി ഏജൻറ് തൃശൂരിലെ സുവിഹാൻ എക്സ്പോ൪ട്സ് ഉടമ യൂസഫ് എന്നിവരെ പ്രതികളാക്കിയാണ് സി.ബി.ഐ കൊച്ചി യൂനിറ്റ് കേസെടുത്തത്. കേസ് രജിസ്റ്റ൪ ചെയ്തതിൻെറ പ്രഥമ വിവര റിപ്പോ൪ട്ട് സി.ബി.ഐ എറണാകുളം പ്രത്യേക കോടതി ജഡ്ജി എസ്.വിജയകുമാ൪ മുമ്പാകെ സമ൪പ്പിച്ചു.
ഇതിന് തൊട്ടുപിന്നാലെ സി.ബി.ഐ സംഘം അജിത് കുമാറിൻെറയും രവീന്ദ്രൻെറയും എറണാകുളത്തെ വസതികളിലും യൂസഫിൻെറ തൃശൂരിലെ വസതിയിലും ഐലൻഡിലെ ക്രോസ് വാട്ട൪ ഷിപ്പിങ് കമ്പനിയുടെ ഓഫിസിലും റെയ്ഡ് നടത്തി. പരിശോധനയിൽ സുപ്രധാന രേഖകൾ പിടിച്ചെടുത്തതായാണ് സൂചന. കഴിഞ്ഞ മാസം 17 നാണ് ദുബൈയിലേക്ക് കടത്താൻ തയാറാക്കിയ, അന്താരാഷ്ട്ര മാ൪ക്കറ്റിൽ രണ്ടരക്കോടിയോളം രൂപ വില വരുന്ന രക്തചന്ദനം ഡി.ആ൪.ഐ പിടികൂടിയത്. സംഭവത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ചുപേരെ പ്രതികളാക്കിയാണ് ഡി.ആ൪.ഐ കേസെടുത്തിരുന്നത്.
എന്നാൽ, കള്ളക്കടത്തിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥൻ അന്യായ നേട്ടമുണ്ടാക്കിയിട്ടുണ്ടോ എന്നാണ് സി.ബി.ഐ ഇപ്പോൾ പരിശോധിക്കുന്നത്. കള്ളക്കടത്തിൻെറ വിശദാംശങ്ങൾ സംബന്ധിച്ച കൂടുതൽ അന്വേഷണം റവന്യൂ ഇൻറലിജൻസ് തന്നെ തുടരുമെന്നും ഇതിൽ ഇടപെടില്ലെന്നും സി.ബി.ഐ അധികൃത൪ വ്യക്തമാക്കി. അജിത് കുമാറിന് പുറമെ കസ്റ്റംസിലെ കീഴുദ്യോഗസ്ഥ൪ പങ്കാളികളായിരുന്നോ എന്നും സി.ബി.ഐ പരിശോധിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.