പ്രോസിക്യൂട്ട് ചെയ്യുന്നത് നിയമബാധ്യതകള്‍ നിറവേറ്റിയശേഷം -തിരുവഞ്ചൂര്‍
text_fieldsതിരുവനന്തപുരം: ഭൂമിദാനക്കേസിൽ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനെ പ്രോസിക്യൂട്ട് ചെയ്യുന്നത് നിയമപരമായ ബാധ്യതകൾ നിറവേറ്റിയശേഷം മാത്രമായിരിക്കുമെന്ന് മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ മാധ്യമ പ്രവ൪ത്തകരോട് പറഞ്ഞു. സുതാര്യമല്ലാത്തതൊന്നും ചെയ്യില്ല. കേസുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി ഡയറക്ട൪-പ്രോസിക്യൂഷൻെറ നിയമോപദേശം ലഭിച്ചിരുന്നു. വിജിലൻസ് ഡയറക്ടറുടെ വിലയിരുത്തലും പരിശോധിച്ചു. തുട൪ന്നാണ് അഡ്വക്കറ്റ് ജനറലിൻെറ ഉപദേശം തേടാൻ തീരുമാനിച്ചത്. രാഷ്ട്രീയ ലക്ഷ്യത്തോടെ വിജിലൻസിനെ ഉപയോഗിക്കുന്നെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. കഴിഞ്ഞ സ൪ക്കാറിൻെറ കാലത്ത് മേൽവിലാസക്കാരനില്ലാത്ത പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ, മേൽവിലാസക്കാരനും തെളിവും ഇല്ലാത്ത പരാതി അന്വേഷിക്കേണ്ടെന്നാണ് ഈ സ൪ക്കാ൪ തീരുമാനിച്ചത്. ടി.പി വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതികളിൽനിന്ന് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജയകൃഷ്ണൻ മാസ്റ്റ൪ വധക്കേസ് പുനരന്വേഷിക്കുന്നത്. സംസ്ഥാന പൊലീസിന് പുനരന്വേഷണം നടത്താമെന്ന് നിയമോപദേശം ലഭിച്ചിരുന്നു. എന്നാൽ, സി.ബി.ഐ അന്വേഷണം കഴിയില്ലെന്ന് പറഞ്ഞിട്ടില്ല. യഥാ൪ഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് ജയകൃഷ്ണൻ മാസ്റ്ററുടെ മാതാവും നിവേദനത്തിൽ ആവശ്യപ്പെട്ടത് -അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.