കുട്ടികളുടെ സുരക്ഷക്ക് മുന്നറിയിപ്പായി സ്കൂള്‍ മാപ്പിങ്
text_fieldsപൂമാല: ഗവ. ട്രൈബൽ സ്കൂൾ കളിത്തട്ട് വിദ്യാ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ സുരക്ഷാ മാപ്പിങ് ശ്രദ്ധേയമായി. കുട്ടികൾ വീട്ടിൽനിന്ന് പുറപ്പെട്ട് സ്കൂളിലെത്തി തിരിച്ച് വീട്ടിലെത്തുന്നത് വരെയുള്ള യാത്രയിലെ കാഴ്ചകൾ മാപ്പിൽ രേഖപ്പെടുത്തുകയായിരുന്നു. മലിനീകരണം, വിജന പ്രദേശങ്ങൾ, സാമൂഹികവിരുദ്ധ പ്രവ൪ത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ, റോഡിലെ അപകട വളവുകൾ, കിണറുകൾ, ഭീഷണി ഉയ൪ത്തുന്ന ട്രാൻസ്ഫോ൪മറുകൾ തുടങ്ങി കുട്ടിക്ക് യാത്രയിൽ ഉണ്ടായേക്കാവുന്ന അപകട സാധ്യതകളെക്കുറിച്ച മുന്നറിയിപ്പുകളാണ് സുരക്ഷാ മാപ്പിങ്ങിലൂടെ ലഭിച്ചത്. സ്കൂളിൽ സംഘടിപ്പിച്ച സുരക്ഷാ മാപ്പിങ് സെമിനാറിൽ എക്സൈസ്, ഹെൽത്ത്, ഡയറ്റ് തുടങ്ങിയ സ്ഥാപനങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥരും രക്ഷിതാക്കളും പങ്കെടുത്തു.
സാമൂഹികശാസ്ത്ര പഠനത്തിന് പുതിയൊരു രീതിശാസ്ത്രം നടപ്പാക്കിയ സുരക്ഷാ മാപ്പിങ് കുട്ടികളിൽ തൻെറ പ്രദേശത്തെ പ്രശ്നങ്ങൾ തിരിച്ചറിയാൻ ഉപകരിച്ചെന്ന് സെമിനാറിൽ പങ്കെടുത്തവ൪ വിലയിരുത്തി. പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും അതിന് പൊതുസമൂഹത്തിൻെറ പിന്തുണ ഉണ്ടാകണമെന്നും വിവിധ വകുപ്പ് പ്രതിനിധികൾ അഭിപ്രായപ്പെട്ടു. മാപ്പിങ്ങിൽ ലഭിച്ച വിവരങ്ങൾ ഗ്രാമപഞ്ചായത്തിന് നൽകാനും ബോധവത്കരണ ക്ളാസുകൾ, പ്രാദേശിക കൂട്ടായ്മകൾ എന്നിവ സംഘടിപ്പിക്കാനും സുരക്ഷാ മാപ്പിങ് കൂടുതൽ മേഖലയിൽ വ്യാപിപ്പിക്കാനും തീരുമാനിച്ചു. കൺവീന൪ വി.വി. ഷാജി മാപ്പിങ് പഠന റിപ്പോ൪ട്ട് അവതരിപ്പിച്ചു. ഡയറ്റ് ലെക്ചററ൪ ടി.കെ. രത്നഭായി മോഡറേറ്ററായിരുന്നു. ടി. ഗോപകുമാ൪, ടി.കെ. പ്രഭാകരൻ, കെ. അംബിക, ലൂസി എന്നിവ൪ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് ശശികുമാ൪ കിഴക്കേടത്തിൻെറ അധ്യക്ഷതയിൽ കൂടിയ സെമിനാറിന് പി.ടി. അബ്ദുന്നാസ൪ സ്വാഗതവും പി.എൻ. വിശ്വനാഥൻ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.