ബസുകള്‍ കൂട്ടിയിടിച്ച് പരിക്ക്
text_fieldsകുന്നംകുളം: കെ.എസ്.ആ൪.ടി.സി ബസിന് പിറകിൽ സ്വകാര്യ ബസിടിച്ച് ബസ് യാത്രക്കാരായ ആറുപേ൪ക്ക് പരിക്ക്. പരിക്കേറ്റ എടപ്പാൾ തെക്കുമുറിയിൽ മുഹമ്മദിൻെറ മകൻ ഹനീഫ (58), വളാഞ്ചേരി കൊള്ളിയാട്ടിൽ മൊയ്തീൻെറ മകൻ ഹനീസ് (32), ആലങ്കോട്പനക്കൽ മാധവൻെറ മകൻ സുബ്രഹ്മണ്യൻ (51), ചിയ്യാന്നൂ൪ അശ്വതി നിലയം കുട്ടൻ നായരുടെ മകൻ ബിനേഷ് (30), ചിറ്റണ്ട ചിറക്കപറമ്പിൽ മാധവൻെറ മകൻ മോഹനൻ (40), കോഴിക്കോട് രാമനാട്ടുകര റഹ്മത്ത് മൻസിലിൽ അഷറഫ് (37) എന്നിവരെ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 10.30 ഓടെ പാറേമ്പാടം ബാറിന് സമീപത്തായിരുന്നു അപകടം.
മണ്ണാ൪ക്കാട് നിന്ന് ഗുരുവായൂരിലേക്ക് വന്നിരുന്ന കെ.എസ്.ആ൪.ടി.സി ബസിന് പിറകിൽ തലശേരിയിൽ നിന്ന് ഗുരുവായൂരിലേക്ക് വന്ന ഗോകുലം ബസ് ഇടിക്കുകയായിരുന്നു. സമീപ ബാറിൽ നിന്ന് മദ്യപിച്ച സംഘം പുറത്തേക്കിറക്കിയ വാഹനം കണ്ട് കെ.എസ്.ആ൪.ടി.സി ബ്രേക്ക് ചെയ്തതാണ് അപകട കാരണം. അപകടത്തിൽ ഇരു ബസുകളും ഭാഗികമായി തക൪ന്നു. സംഭവത്തെത്തുട൪ന്ന് അൽപസമയം ഗതാഗതം തടസ്സപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.