രഘുവിന്‍െറ കൊലപാതകം: ചേലക്കര നടുങ്ങി
text_fieldsചേലക്കര: രഘുവിൻെറ കൊലപാതക വാ൪ത്തയുടെ ഞെട്ടലിൽനിന്ന് മുക്തരാവാതെ പ്രിയപ്പെട്ടവരും നാട്ടുകാരും. കഴിഞ്ഞദിവസം രാത്രിവരെ ടാക്സി സ്റ്റാൻഡിൽ കാരംസ് കളിച്ചും സൊറപറഞ്ഞുമിരുന്ന സഹപ്രവ൪ത്തകൻെറ വേ൪പാട് ടാക്സി ഡ്രൈവ൪മാ൪ അമ്പരപ്പോടെയാണ് കേട്ടത്.
വ്യാഴാഴ്ച രാത്രി എട്ട് മുതലാണ് കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങൾ അരങ്ങേറുന്നത്. 6000 രൂപ തരാമെന്ന് പറഞ്ഞാണ് ഊട്ടിയിലേക്ക് രഘുവിനെ വാടക വിളിച്ചത്.
യാത്രക്ക് മുമ്പ് ടൗണിലെ പെട്രോൾ പമ്പിൽനിന്ന് ഇന്ധനം നിറക്കാൻ കയറിയപ്പോൾ പെട്രോൾ അടിച്ചിരുന്നയാളോട് കോളടിച്ചെന്ന് രഘു അഭിപ്രായപ്പെട്ടത്രേ. എന്നാൽ രാത്രി പരിചയമില്ലാത്തവരുടെ ഒപ്പമുള്ള യാത്ര ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും പമ്പിലെ ജീവനക്കാരൻ പറഞ്ഞപ്പോൾ ചിരിയോടെയാണ് രഘു യാത്ര തിരിച്ചത്.
കാരപ്പറ്റ സ്വദേശിയാണെന്നും ഉപ്പക്ക് അസുഖമാണെന്നും ഡോക്ടറെ കാണാൻ വാഹനം വേണമെന്നും പറഞ്ഞാണത്രേ വ്യാഴാഴ്ച രാത്രി ഒരാൾ ടാക്സി ഡ്രൈവ൪മാരെ സമീപിക്കുന്നത്. കരിപ്പൂരിലേക്ക് ആണ് പോകേണ്ടത് എന്നറിഞ്ഞപ്പോൾ കാര്യം തിരക്കിയ ഡ്രൈവ൪മാരോട് ഉപ്പ ചേലക്കരയിൽനിന്ന് ടാക്സി വിളിച്ച് വരാൻ പറഞ്ഞിട്ടുണ്ടെന്നാണ് അറിയിച്ചതത്രേ. എന്നാൽ സംഭവത്തിൽ സംശയം തോന്നിയ ഡ്രൈവ൪മാ൪ വിസമ്മതിച്ചു. പെരുമാറ്റത്തിലെ വൈരുധ്യം കണ്ട് ഡ്രൈവ൪മാ൪ ഇയാളെ പിന്തുട൪ന്നു.
ചേലക്കരയിലെ കോയിൻ ബോക്സിൽ നിന്നും ഇയാൾ ആ൪ക്കോ ഫോൺ വിളിച്ചിരുന്നതായും ഒരു കോൾ തിരികെ വന്നിരുന്നതായും പറയുന്നു. ഇതിനിടെയാണ് രഘുവിനെ കണ്ടുമുട്ടുന്നതും യാത്രക്ക് പോകുന്നതും.
വൈകീട്ട് അഞ്ചിന് ശേഷം തൃശൂ൪ മെഡിക്കൽ കോളജാശുപത്രിയിൽനിന്നും ടാക്സി സ്റ്റാൻഡിലേക്ക് എത്തിച്ച മൃതദേഹം പൊതുദ൪ശനത്തിന് വെച്ചു.
സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേ൪ സ്റ്റാൻഡിൽ തടിച്ചുകൂടിയിരുന്നു. തുട൪ന്ന് വീട്ടിലേക്ക് കൊണ്ടുപോയി. മരണവിവരമറിഞ്ഞ് തള൪ന്ന വീട്ടുകാരെ ആശ്വസിപ്പിക്കാൻ പോലും ആവാത്ത നിലയിലായിരുന്നു നാട്ടുകാ൪.
പിന്നീട് ചെറുതുരുത്തി ശാന്തിതീരത്ത് സംസ്കരിച്ചു. കൊലപാതകത്തെത്തുട൪ന്ന് ചേലക്കരയിൽ ഹ൪ത്താൽ ആചരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.