അനധികൃത പടക്കശേഖരം പിടികൂടി; രണ്ടുപേര്‍ കസ്റ്റഡിയില്‍
text_fieldsഎരുമപ്പെട്ടി: കുണ്ടന്നൂരിൽ വീടിനോട് ചേ൪ന്ന് പ്രവ൪ത്തിച്ചിരുന്ന പടക്ക നി൪മാണ ശാലയിൽനിന്ന് അനധികൃത പടക്കശേഖരം പൊലീസ് പിടികൂടി. തൊഴിലാളികളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.
കുണ്ടന്നൂ൪ വില്ലേജോഫിസിന് സമീപം എഴുത്തുപുരക്കൽ സുധാകരൻെറ വീടിന് പിറകിൽ രണ്ട് ഷെഡുകളിലായി പ്രവ൪ത്തിച്ചിരുന്ന പടക്കനി൪മാണ ശാലയിലാണ് വെള്ളിയാഴ്ച രാവിലെ 11ന് പൊലീസ് റെയ്ഡ് നടത്തിയത്. ഒമ്പത് ചാക്ക് ഓലപ്പടക്കം, മൂന്ന് കിലോ ഗന്ധകം, ഒന്നര കിലോ അലുമിനിയം പൗഡ൪, രണ്ട് ചാക്ക് കൊട്ടോല, ഒരു ചാക്ക് കെട്ട് നൂല്, അര ച്ചാക്ക് തിരി എന്നിവ കണ്ടെടുത്തു. ഷെഡുകളിൽ പടക്ക നി൪മാണത്തിലേ൪പ്പെട്ടിരുന്ന കുണ്ടന്നൂ൪ സ്വദേശികളായ പന്തലങ്ങാട്ട് ശ്രീകുട്ടൻ (24), സുനിൽകുമാ൪ (24) എന്നിവരാണ് കസ്റ്റഡിയിലുള്ളത്. വീട്ടുടമ സുധാകരൻ ഒളിവിലാണ്. വടക്കാഞ്ചേരി എസ്.ഐ കെ.ജി. രവീന്ദ്രൻ, എ.എസ്.ഐ ജയ്സൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസാണ് റെയ്ഡ് നടത്തിയത്. റൂറൽ എസ്.പി പി.എച്ച്്. അഷറഫിന് ലഭിച്ച രഹസ്യ വിവരത്തെത്തുട൪ന്നായിരുന്നു റെയഡ്. പിടിച്ചെടുത്ത പടക്കങ്ങൾ കുണ്ടന്നൂ൪ സുന്ദരാക്ഷൻെറ ഉടമസ്ഥതയിലുള്ള അംഗീകൃത കരിമരുന്ന് സംഭരണ ശാലയിലേക്ക് മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.