അനാശാസ്യം: ആറുപേര്‍ പിടിയില്‍
text_fieldsകളമശേരി: ഇടപ്പള്ളി മാ൪ക്കറ്റ് റോഡിലെ റോയൽ ഇൻ ലോഡ്ജിൽ അനാശാസ്യം നടത്തിയ കേസിൽ ആറുപേരെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പള്ളിവാസൽ മൂന്നാംമൈലിൽ പുത്തൻവീട്ടിൽ ബിജു (27), വൈപ്പിൻ നായരമ്പലം മേപ്പാടം വീട്ടിൽ അധീഷ് (24), വയനാട് ബത്തേരി കപ്പാടി പൂളവയൽ എടത്തറ വീട്ടിൽ ഷാബു (38), വൈക്കം കോതനല്ലൂ൪ മാഞ്ഞൂ൪ പാറേപള്ളിക്ക് സമീപം പെരുമ്പുഴ വീട്ടിൽ സരസ്വതി നിലയത്തിൽ ബിന്ദു (32), തിരുവനന്തപുരം നെടുമങ്ങാട് പാനൂ൪ റോഡരികത്ത് വീട്ടിൽ നിസ (26), ഇടുക്കി അണക്കര എട്ടാം മൈലിൽ കൂട്ടക്കല്ലിങ്കൽ സ്വദേശിയും എച്ച്.എം.ടിയിൽ വാടകക്ക് താമസിക്കുന്നതുമായ അഞ്ജു എന്ന മായ (26) എന്നിവരാണ് പിടിയിലായത്. കളമശേരി സി.ഐ കെ.വി. പുരുഷൻ, എസ്.ഐ എം.ബി. ലത്തീഫ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ലോഡ്ജ് ഉടമ ഒളിവിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.