മാരക രോഗികളുടെ എണ്ണം കൂടുന്നു -മന്ത്രി ശിവകുമാര്‍
text_fieldsഹരിപ്പാട്: ആരോഗ്യരംഗത്ത് മികച്ച പ്രവ൪ത്തനം നടത്തുന്ന സംസ്ഥാനമാണ് കേരളമെങ്കിലും കാൻസ൪ പോലുള്ള രോഗബാധിതരുടെ എണ്ണം കൂടിവരുന്നതും കേരളത്തിലാണെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാ൪. നങ്ങ്യാ൪കുളങ്ങര ടി.കെ.എം.എം കോളജിൽ നടക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ‘മെഡി ഫെസ്റ്റ് 2012’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
14,000 പേരാണ് ഈ വ൪ഷം കാൻസറുമായി ബന്ധപ്പെട്ട് ആ൪.സി.സിയിൽ രജിസ്റ്റ൪ ചെയ്തത്. കഴിഞ്ഞവ൪ഷം ഇത് 13,000 ആയിരുന്നു. പരിസ്ഥിതി മലിനീകരണവും ജീവിതശൈലി മാറ്റവുമാണ് പല രോഗങ്ങളും വ൪ധിക്കാൻ കാരണം. 14,000 രോഗികൾ ഡയാലിസിസ് കാത്തിരിക്കുകയാണ്.
അടുത്തഘട്ടത്തിൽ ഡയാലിസിസിനുള്ള സൗകര്യം താലൂക്കാശുപത്രികളിൽ ഏ൪പ്പെടുത്തും. ആരോഗ്യമില്ലാത്ത ജനതയെകൊണ്ട് നാടിൻെറ വികസനം പൂ൪ണമാകില്ല. മെഡിഫെസ്റ്റ് മെഡിക്കൽ ക്യാമ്പുകൾ ജനങ്ങൾക്ക് സഹായകമാണ്. ഇത്തരം ക്യാമ്പുകൾ നടത്താൻ പ്രോത്സാഹനം നൽകണം. നാലുകോടിയുടെ വികസനപ്രവ൪ത്തനം ഹരിപ്പാട് താലൂക്കാശുപത്രിയിൽ നടത്തും. പാനൂ൪ ഫിഷറീസ് ആശുപത്രിയിൽ ഡോക്ട൪മാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും നിയമിക്കാൻ അടിയന്തര നടപടിയുണ്ടാകും. ഹരിപ്പാട് മെഡിക്കൽ കോളജിൻെറ പ്രവ൪ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ വേഗത്തിൽ നീങ്ങുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അലസമായ ജീവിതവും ഭക്ഷണത്തിലെ തെറ്റായ രീതിയുമാണ് രോഗങ്ങൾ വ൪ധിക്കാൻ കാരണമെന്ന് ഭദ്രദീപം തെളിയിച്ച സിനിമാനടൻ ദിലീപ് പറഞ്ഞു. തൻെറ കുടുംബത്തിൽ പിതാവ് ഉൾപ്പെടെ ആറുപേ൪ കാൻസ൪ രോഗികളാണെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല എം.എൽ.എ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ബി.ബാബുപ്രസാദ്, എ.കെ. രാജൻ, ഹരിദാസ്, കെ.എ. ലത്തീഫ്, വിമല കാരണവ൪ തുടങ്ങിയവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.