പിടിച്ചെടുത്ത കായല്‍ മണല്‍ പൊലീസിന് തലവേദനയാകുന്നു
text_fieldsപൂച്ചാക്കൽ: പിടിച്ചെടുത്ത കായൽമണൽ പൊലീസിനുതന്നെ തലവേദനയാകുന്നു. വേമ്പനാട്ടു കായലിൽ നിന്ന് അനധികൃതമായി വാരിയെടുത്ത മണൽ പിടികൂടി പൂച്ചാക്കൽ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരിക്കുകയാണ്. നിരവധി ടിപ്പറുകളും സ്റ്റേഷൻ വളപ്പിലുണ്ട്. ആഴ്ചയിലൊരിക്കൽ പരേഡ് നടത്തുന്ന ഗ്രൗണ്ടിലാണ് മണലും മണൽനിറച്ച വാഹനങ്ങളും സൂക്ഷിച്ചിരിക്കുന്നത്. ഇതുമൂലം ഗ്രൗണ്ടിൻെറ ഒരുഭാഗത്ത് പേരിനുമാത്രമായി പരേഡ് ഒതുക്കുകയാണ്.
പിടികൂടുന്ന മണൽ ആദ്യകാലങ്ങളിൽ ‘കലവറ’ ഏറ്റെടുത്ത് ലേലംചെയ്ത് വിൽക്കുകയായിരുന്നു പതിവ്. പിന്നീട് ‘കലവറ’ ഇടപെടാതായി. ആവശ്യക്കാ൪ക്കോ സ൪ക്കാ൪ ആവശ്യത്തിനോ ഈ മണൽ വിട്ടുകൊടുക്കാൻ പൊലീസിനെ നിയമം അനുവദിക്കുന്നുമില്ല. ഗ്രൗണ്ടിൽ നിന്ന് മണൽ നീക്കാൻ വൈകുമെന്നതിനാൽ എക്സ്കവേറ്റ൪ ഉപയോഗിച്ച് ഗ്രൗണ്ടിൻെറ ഒരുവശത്തേക്ക് കൂട്ടിയിട്ടു. ലോഡുകണക്കിന് മണലാണ് നിലവിൽ പൊലീസ് സ്റ്റേഷൻ വളപ്പിൽ കൂട്ടിയിട്ടിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.