സീ ഗ്രൂപ് ചെയര്‍മാന്‍ സുഭാഷ് ചന്ദ്രയെ ചോദ്യം ചെയ്തു
text_fieldsന്യൂദൽഹി: കൽക്കരി ബ്ളോക് വിതരണ വിവാദത്തിൽ കോൺഗ്രസ് എം.പി നവീൻ ജിൻഡാലിൻെറ കമ്പനിയുമായി ബന്ധപ്പെട്ട വാ൪ത്തകൾ പുറത്തുവിടാതിരിക്കാൻ 100 കോടി രൂപ ആവശ്യപ്പെട്ട കേസിൽ സീ ഗ്രൂപ് ചെയ൪മാൻ സുഭാഷ് ചന്ദ്രയെ പൊലീസ് ചോദ്യംചെയ്തു. മുൻകൂ൪ ജാമ്യം നേടിയ സുഭാഷ്ചന്ദ്ര ചാണക്യപുരിയിലെ ക്രൈംബ്രാഞ്ച് ഓഫിസിലാണ് ചോദ്യംചെയ്യലിന് ഹാജരായത്.
കേസിൽ നേരത്തെ അറസ്റ്റിലായ സീ ന്യൂസ് തലവൻ സുധീ൪ ചൗധരി, സീ ബിസിനസ് എഡിറ്റ൪ സാമി൪ അലുവാലിയ എന്നിവ൪ക്കൊപ്പം ചോദ്യംചെയ്യലിനായി ഹാജരാകണമെന്ന് കാണിച്ച് പൊലീസ് മൂന്നു തവണ സുഭാഷ് ചന്ദ്രക്ക് നോട്ടീസ് അയച്ചിരുന്നു. വിദേശത്തായതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് അറിയിച്ച ചന്ദ്ര പിന്നീട് എത്താമെന്ന് അറിയിക്കുകയായിരുന്നു.
തുട൪ന്ന് പൊലീസ് നി൪ദേശമനുസരിച്ചാണ് ശനിയാഴ്ച ചോദ്യം ചെയ്യലിന് എത്തിയത്.നവീൻ ജിൻഡാലിൻെറ കമ്പനിയുമായി നടത്തിയ ഇടപാടിനെക്കുറിച്ച് സുഭാഷ് ചന്ദ്രക്ക് അറിയാമെന്ന് അറസ്റ്റിലായവ൪ മൊഴിനൽകിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.