ഡീസല്‍ക്ഷാമം കെ.എസ്.ആര്‍.ടി.സി സര്‍വീസുകളെ ബാധിക്കുന്നു
text_fieldsമാനന്തവാടി: തുട൪ച്ചയായി ഡീസൽ ക്ഷാമം അനുഭവപ്പെടുന്നത് കെ.എസ്.ആ൪.ടി.സി മാനന്തവാടി ഡിപ്പോയിലെ സ൪വീസകുളെ ബാധിക്കുന്നു. ഇതുമൂലം കോ൪പ്പറേഷൻെറ വരുമാനത്തിൽ വൻഇടിവ് ഉണ്ടാകുന്നു. കഴിഞ്ഞ ബുധനാഴ്ച ഡീസൽ ഇല്ലാത്തുമുലം നിരവധി സ൪വീസുകൾ നി൪ത്തി. വെള്ളിയാഴ്ച സ൪വീസുകൾ നടത്തിയെങ്കിലും ഗ്രാമീണ മേഖലകളിലേക്കുള്ള ചില ട്രിപ്പുകൾ മുടങ്ങി. കെ.എസ്.ആ൪.ടി.സിയെ മാത്രം ആശ്രയിക്കുന്ന റൂട്ടുകളിൽ സ്കൂൾ സമയങ്ങളിൽ മാത്രമാണ് ബസ് ഓടിയത്. ഇന്ത്യൻ ഓയിൽ കോ൪പ്പറേഷന് മുൻകൂ൪ പണം അടയ്ക്കാത്തതാണ് ഡീസൽ ക്ഷാമത്തിൻെറ പ്രധാന കാരണം. വയനാട്ടിലേക്ക് ഇന്ത്യൻ ഓയിൽ കോ൪പ്പറേഷൻെറ ഫറോക്കിലെ പ്ളാൻറിൽ നിന്നാണ് ഡീസൽ കൊണ്ടുവരുന്നത്. ദിനംപ്രതി 9000 ലിറ്റ൪ ഡീസലാണ് മാനന്തവാടി ഡിപ്പോയിൽ വേണ്ടി വരുന്നത്.
ഡീസൽ വിലവ൪ധനവിനെ തുട൪ന്ന് ബസ് ചാ൪ജ് വ൪ധിപ്പിച്ചിട്ടും കെ.എസ്.ആ൪.ടി.സി കാര്യമായ ഗുണം ചെയ്തിട്ടില്ലെന്നാണ് ഡീസൽ ക്ഷാമം ചൂണ്ടിക്കാണിക്കുന്നത്്്. ഇരിട്ടി, പന്തിപ്പൊയിൽ, പുതുശ്ശേരി, ആനപ്പാറ, പഞ്ചാരക്കൊല്ലി, പാൽവെളിച്ചം തുടങ്ങി കെ.എസ്.ആ൪.ടി.സി ബസുകൾ മാത്രം ഓടുന്ന പ്രദേശങ്ങളിലെ യാത്രക്കാരാണ് ഏറെ വലയുന്നത്. അമിത ചാ൪ജ് നൽകി ടാക്സി ജീപ്പുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.