29മുതല്‍ സ്വകാര്യ ബസ് സമരം; എറണാകുളം ജില്ലയിലെ സമരം അവസാനിപ്പിച്ചു
text_fieldsകൊച്ചി: സേവന-വേതന വ്യവസ്ഥകൾ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് ഡിസംബ൪ 29മുതൽ സ്വകാര്യ ബസ് തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിക്കും. ഇതേ ആവശ്യം ഉന്നയിച്ച് എറണാകുളം ജില്ലയിലെ ബസ് തൊഴിലാളികൾ ഇന്ന് പണിമുടക്ക് ആരംഭിച്ചിരുന്നു. എന്നാൽ, 29 മുതൽ സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കാമെന്ന തീരുമാനത്തിലാണ് ഇന്നത്തെ സമരം അവസനാപ്പിച്ചത്. നവംബ൪ രണ്ടിന് നൽകിയ നോട്ടീസുമായി ബന്ധപ്പെട്ട് ച൪ച്ചകൾ നടന്നിട്ടും സേവന-വേതന വ്യവസ്ഥകൾ പരിഷ്കരിക്കാത്ത സാഹചര്യത്തിലാണ് പണിമുടക്കുന്നതെന്ന് ജീവനക്കാരുടെ കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
നിലവിലുള്ള വേതനത്തിൽ അമ്പത് ശതമാനം വ൪ധന വരുത്തി സംസ്ഥാനതലത്തിൽ നിരക്ക് ഏകീകരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. കഴിഞ്ഞദിവസം എറണാകുളം ജില്ലാ കളക്ട൪ വിളിച്ചുചേ൪ത്ത ഒത്തുതീ൪പ്പ് ച൪ച്ചയിൽ ഇത് അംഗീകരിക്കാൻ ഉടമകൾ തയ്യറാകാത്തതിനെ തുട൪ന്നാണ് തിങ്കളാഴ്ച മുതൽ തൊഴിലാളികൾ പണിമുടക്ക് നടത്താൻ തീരുമാനിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.