അലീഗഢ് കേന്ദ്രത്തിന്‍െറ തടസ്സങ്ങള്‍ നീക്കും -മന്ത്രി ശശി തരൂര്‍
text_fieldsപെരിന്തൽമണ്ണ: അലീഗഢ് മലപ്പുറം കാമ്പസിൻെറ ഫണ്ടുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കാൻ ഉടൻ ശ്രമം തുടങ്ങുമെന്ന് കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ഡോ. ശശി തരൂ൪.
പെരിന്തൽമണ്ണ ചേലാമലയിലെ അലീഗഢ് കാമ്പസിൽ സ൪വകലാശാല ഡിപ്പാ൪ട്ട്മെൻറ് ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് സംഘടിപ്പിച്ച ‘എൻമീറ്റ് 2012’സംരംഭകത്വ പരിപാടിയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു.
രണ്ട് വ൪ഷം മുമ്പ് തുടങ്ങിയ കാമ്പസിന് പരിമിതമായ ഫണ്ട് മാത്രമാണ് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് ചില തടസ്സങ്ങൾ ദൽഹിയിലുണ്ട്. അത് എന്താണെന്ന് കണ്ടുപിടിച്ച് പരിഹരിക്കാനാണ് ശ്രമം. ഇതുമായി ബന്ധപ്പെട്ട നടപടികൾ ആസൂത്രണ കമീഷൻ, മാനവവിഭവശേഷി, ധനവകുപ്പുകൾ എന്നിവയുമായി ചേ൪ന്നുകിടക്കുന്നതാണ്.
തൻെറ വകുപ്പിൽ തടസ്സങ്ങളില്ല. മറ്റു വകുപ്പുകളിൽ എന്താണ് അഭിപ്രായവ്യത്യാസം എന്നു മനസ്സിലാക്കി അത് പരിഹരിക്കാനാണ് ശ്രമം. അതിന് ചിലപ്പോൾ ഉന്നതത്തല യോഗം വിളിക്കേണ്ടിവരും. അത് ഡിസംബറിൽ തന്നെ നടത്തും. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിനെയും യോഗത്തിലേക്ക് ക്ഷണിക്കും.
ഡിസംബറിൽതന്നെ തീരുമാനമുണ്ടാക്കും. തിങ്കളാഴ്ച ദൽഹിയിലെത്തിയാലുടൻ ഇതുസംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയോട് വിശദീകരണം ആരായുമെന്ന് ശശി തരൂ൪ വ്യക്തമായി.
മലപ്പുറം കാമ്പസിൽ ഹയ൪സെക്കൻഡറി സ്കൂൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളും കുട്ടികളുടെ പ്രവേശവുമായി ബന്ധപ്പെട്ട പരാതികളും പരിശോധിക്കും. ചെറിയ കുഞ്ഞുങ്ങൾക്ക് പല്ലു വരുമ്പോഴുള്ള പ്രശ്നങ്ങൾ മാത്രമാണ് മലപ്പുറം കാമ്പസുമായുള്ളതെന്നും എല്ലാത്തിനും പരിഹാരം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേ൪ത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.