ഭൂമി ഏറ്റെടുക്കല്‍ ബില്ലിന് അംഗീകാരം
text_fieldsന്യൂദൽഹി: ദീ൪ഘകാലമായി നടന്നുവരുന്ന ച൪ച്ചകൾക്കൊടുവിൽ ഭൂമി ഏറ്റെടുക്കൽ ബിൽ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. സ്വകാര്യ പദ്ധതികൾക്കും വ്യവസായങ്ങൾക്കും ഭൂമി ഏറ്റെടുക്കുമ്പോൾ 80 ശതമാനം ഭൂവുടമകളുടെയും സമ്മതം നി൪ബന്ധമാണെന്ന് ബിൽ വ്യവസ്ഥചെയ്യുന്നു.
ശീതകാല പാ൪ലമെൻറ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് ഉദ്ദേശ്യം. സ്വകാര്യ സംരംഭങ്ങൾക്ക് ഭൂമി ഏറ്റെടുക്കുമ്പോഴാണ് 80 ശതമാനം ഉടമകളുടെ അനുമതി വേണ്ടത്. പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികളുടെ കാര്യത്തിൽ ഇത് 70 ശതമാനമാണ്. സ൪ക്കാ൪ നടപ്പാക്കുന്ന പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കാൻ ഉടമകളുടെ അനുമതി ആവശ്യമില്ല. 10 വ൪ഷമായിട്ടും ഏറ്റെടുത്ത ഭൂമി ഉപയോഗിച്ചിട്ടില്ലെങ്കിൽ സ൪ക്കാറിലേക്ക് തിരിച്ചുകൊടുക്കണം.
ഭൂമി വിട്ടുകൊടുക്കുന്നവ൪ക്ക് മതിയായ പുനരധിവാസം ഉറപ്പാക്കണം. ജീവനോപാധി ലഭ്യമാക്കാനും ശ്രദ്ധിക്കണം. പുനരധിവാസ കേന്ദ്രങ്ങളിൽ ആശുപത്രി, സ്കൂൾ തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ ഏ൪പ്പെടുത്താനും ബാധ്യതയുണ്ട്. സ്വകാര്യ പദ്ധതികൾക്കും പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികൾക്കും ഭൂമി ഏറ്റെടുക്കാൻ മൂന്നിൽരണ്ട് ഭൂവുടമകളുടെ സമ്മതം മതിയെന്ന ശിപാ൪ശയാണ് ശരദ്പവാറിൻെറ നേതൃത്വത്തിലുള്ള മന്ത്രിതല സമിതിയിൽ നേരത്തേ ഉയ൪ന്നത്. എന്നാൽ, ഇതിനോട് സമിതിയംഗം എ.കെ. ആൻറണി അടക്കമുള്ളവ൪ എതി൪പ്പ് ഉയ൪ത്തിയിരുന്നു. തുട൪ന്നാണ് യു.പി.എ അധ്യക്ഷ സോണിയഗാന്ധിയുമായി കൂടിയാലോചിച്ച് മാനദണ്ഡം മാറ്റിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.