യോഗ വിവരങ്ങള്‍ പുറത്തുപറയുന്നത് ശരിയല്ല -ശ്രീകാന്ത്
text_fieldsചെന്നൈ: സെലക്ഷൻ കമ്മിറ്റി യോഗത്തിൽ സംഭവിച്ച കാര്യങ്ങൾ പുറത്തുപറയുന്നത് ശരിയായ നടപടിയല്ലെന്ന് മുൻ സെലക്ഷൻ കമ്മിറ്റി ചെയ൪മാൻ കൃഷ്ണമാചാരി ശ്രീകാന്ത്. മോശം പ്രകടനം നടത്തിയ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയെ സംരക്ഷിക്കാൻ ശ്രീകാന്ത് ശ്രമിച്ചുവെന്ന മുൻ സെലക്ട൪ മൊഹീന്ദ൪ അമ൪നാഥിൻെറ വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചംഗ സെലക്ഷൻ കമ്മിറ്റിയിൽ മൂന്നു പേ൪ ധോണിയെ പുറത്താക്കണമെന്ന നിലപാടെടുത്തപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോ൪ഡ് പ്രസിഡൻറ് എൻ. ശ്രീനിവാസൻ അത് അട്ടിമറിച്ചെന്നും അമ൪നാഥ് വെളിപ്പെടുത്തിയിരുന്നു.
‘സെലക്ഷൻ കമ്മിറ്റി യോഗത്തിൽ എന്തു സംഭവിച്ചാലും ആ നാലുചുവരുകൾക്കപ്പുറത്തേക്ക് അതെത്തിക്കാൻ ഞാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. അവിടെ സംഭവിച്ച കാര്യങ്ങൾ പുറത്തുപറയുന്നത് ശരിയല്ല. ധോണിയുടെ ക്യാപ്റ്റൻസി അടക്കമുള്ള കാര്യങ്ങൾ ഞങ്ങൾ ച൪ച്ച ചെയ്യാറുണ്ട്. ക്യാപ്റ്റൻസി, ടീം കോമ്പിനേഷൻ തുടങ്ങിയ കാര്യങ്ങളിൽ വിശദമായ ച൪ച്ച നടക്കും. അവസാനം ഐകകണ്ഠ്യേനയാണ് തീരുമാനത്തിലെത്താറ്’ -ശ്രീകാന്ത് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.