അനധികൃത നിര്‍മാണങ്ങളെ ചൊല്ലി നഗരസഭ കൗണ്‍സിലില്‍ വാഗ്വാദം
text_fieldsപത്തനംതിട്ട: നഗരത്തിലെ അനധികൃത നി൪മാണ പ്രവ൪ത്തനങ്ങളും നികത്തലും തടയാൻ ഒന്നിച്ചിറങ്ങാമെന്ന് പ്രതിപക്ഷം. വിശദ ച൪ച്ചക്ക് ശേഷമാകാമെന്ന് പറഞ്ഞ് ചെയ൪മാൻ പ്രതിപക്ഷ ആവശ്യത്തിൽ നിന്ന് ഒഴിഞ്ഞ് മാറി. ഇതോടെ ശനിയാഴ്ച നടന്ന കൗൺസിൽ യോഗം അനധികൃത നി൪മാണ പ്രവ൪ത്തനങ്ങൾക്ക് ഒത്താശ ചെയ്യുന്ന തരത്തിലാണ് അവസാനിച്ചത്. ഇത്തരം പ്രവ൪ത്തനങ്ങൾ തടയാൻ നേരത്തേ കൗൺസിൽ തീരുമാനമെടുത്തെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. കൈയേറ്റം ഒഴിപ്പിക്കാൻ ചെന്നാൽ കടുത്ത തിരിച്ചടിയുണ്ടാവുമെന്ന് ചെയ൪മാനെ ഫോണിൽ വിളിച്ച് ചില൪ ഭീഷണി മുഴക്കിയിട്ടുണ്ടെന്ന് വികസന സ്ഥിരം സമിതി അധ്യക്ഷൻ എം.സി.ഷെരീഫ് വെളിപ്പെടുത്തി. ഏത് കൈയേറ്റമായാലും ഭീഷണിയെ അവഗണിച്ച് ഒഴിപ്പിക്കാൻ ഒപ്പമുണ്ടാകുമെന്ന് പ്രതിപക്ഷം പറഞ്ഞതോടെ വിഷയത്തിൽ അടിയന്തര കൗൺസിൽ വിളിക്കാമെന്ന് പറഞ്ഞ് ചെയ൪മാൻ തലയൂരുകയായിരുന്നു.
നഗരത്തിലെ പുതിയ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപമുള്ള സ്ഥലം നഗരസഭയിലെ ഒരു സ്ഥിരം സമിതി അധ്യക്ഷൻെറ നേതൃത്വത്തിൽ ഒരു വ്യക്തി അനധികൃതമായി നികത്തുന്നുവെന്നത് സി.പി.എമ്മിലെ പി.കെ. അനീഷാണ് ചൂണ്ടിക്കാട്ടിയത്. ഇതിനെതിരെ പരാതി നൽകിയെങ്കിലും ഫയലിൽ ഒതുങ്ങുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിഷയത്തിൽ നിന്ന് ശ്രദ്ധ മാറ്റാൻ സി.പി.എം കൗൺസില൪ക്കെതിരെ ആരോപണവുമായി എം.സി.ഷെരീഫ് രംഗത്തെത്തി. സി.പി.എം കൗൺസിലറുടെ നേതൃത്വത്തിൽ അനധികൃത നി൪മാണ പ്രവ൪ത്തനങ്ങൾ നടത്തുന്നുവെന്നായിരുന്നു വാദം. ഇതിനിടെ ആരോപണവിധേയരായ കൗൺസില൪മാരുടെ പേര് പറയണമെന്ന് ഇരുഭാഗവും ആവശ്യപ്പെട്ടു. അനധികൃത നി൪മാണത്തെക്കുറിച്ച് അജണ്ട മാറ്റിവെച്ച് ച൪ച്ച ചെയ്യണമെന്ന് എൽ.ഡി.എഫ് പാ൪ലമെൻററി പാ൪ട്ടി ലീഡ൪ ടി.സക്കീ൪ഹുസൈൻ ആവശ്യപ്പെട്ടു.
ആരോപണം ഉന്നയിക്കുന്നവ൪ അഴിമതിക്കാരെന്ന രീതിയിൽ മറുപടി പറയുന്നത് ശരിയല്ലെന്നും വിഷയത്തിൽ അടിയന്തര ച൪ച്ച വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അനധികൃത നി൪മാണം പൊളിച്ചുമാറ്റാൻ ആരും എതി൪ക്കില്ലെന്നും നിഷ്പക്ഷമായിരിക്കണമെന്നും സി.പി.എം അംഗം കെ.അനിൽകുമാ൪ പറഞ്ഞു. അനധികൃത നി൪മാണങ്ങളുടെ കാര്യത്തിൽ ചെയ൪മാൻ നാടകം കളിക്കുകയാണെന്ന് ബി.ജെ.പി അംഗം കെ.ജി. പ്രകാശ് കുറ്റപ്പെടുത്തി. ഇത്തരം നി൪മാണങ്ങൾ നടക്കുന്നവ൪ക്ക് അനുകൂലവിധിയുണ്ടാക്കാൻ കോടതിയിൽ പോകാനുള്ള അവസരം നഗരസഭ ഒരുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭരണപക്ഷവും പ്രതിപക്ഷവും അറിഞ്ഞുകൊണ്ടുചെയ്യുന്ന ഇത്തരം പ്രവ൪ത്തനങ്ങളെ അനധികൃതം എന്ന് വിളിക്കാൻ കഴിയില്ലെന്ന് സ്വതന്ത്രഅംഗം മുണ്ടുകോട്ടയ്ക്കൽ സുരേന്ദ്രൻ പറഞ്ഞു.എൽ.ഡി.എഫ് കൗൺസില൪മാരെ ആക്ഷേപിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ എം.സി ഷെരീഫ് അനധികൃതമായതെന്തും നേടിയെടുക്കുകയാണെന്ന് സി.പി.എം അംഗം ആ൪.സാബു പറഞ്ഞു.അനധികൃത നി൪മാണ പ്രവ൪ത്തനങ്ങൾ ഗൗരവമേറിയ വിഷയമാണെന്നും ഇതേക്കുറിച്ച് ച൪ച്ച ചെയ്യാൻ 20ന് കൗൺസിൽ യോഗം വിളിക്കുമെന്ന് ചെയ൪മാൻ എ. സുരേഷ്കുമാ൪ മറുപടി പറഞ്ഞതോടെ കത്തിക്കയറിയ കൈയേറ്റ വാഗ്വാദങ്ങൾ നനഞ്ഞ പടക്കമായി മാറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.