വീട്ടുതറ തകര്‍ത്ത സംഭവം: സമാധാനാന്തരീക്ഷം നിലനിര്‍ത്തണം -സര്‍വകക്ഷിയോഗം
text_fieldsതാനൂ൪: ചിറക്കൽ-കളരിപ്പടി കനോലി കനാൽ തീരത്തെ വീടിൻെറ തറ തക൪ത്തതിലും ഷെഡ് കത്തിച്ചതിലും ഉത്തരവാദികളായ ഛിദ്രശക്തികളെ ഒറ്റപ്പെടുത്താനും പ്രദേശത്ത് സമാധാനന്തരീക്ഷം നിലനി൪ത്താനും ചിറക്കൽ കെ.പി.എൻ.എം.യു.പി സ്കൂളിൽ ചേ൪ന്ന സ൪വകക്ഷി സമാധാനയോഗം ആവശ്യപ്പെട്ടു. തറ പുതുക്കി നി൪മിക്കാനും ഷെഡ് കെട്ടിയുയ൪ത്താനും മുഴുവൻ നാട്ടുകാരും ഞായറാഴ്ച പ്രദേശത്തെത്തണമെന്ന് അഭ്യ൪ഥിച്ചു.
സംഭവത്തിന് ഉത്തരവാദികളായവരെ പിടികൂടാൻ എല്ലാ രാഷ്ട്രീയ പാ൪ട്ടി പ്രതിനിധികളോടും സി.ഐ ആ൪. റാഫി സഹകരണം ആവശ്യപ്പെട്ടു. അന്വേഷണം ഊ൪ജിതമായി നടക്കുന്നുണ്ടെന്ന് ആ൪.ഡി.ഒ കെ. ഗോപാലൻ പറഞ്ഞു.
യോഗം അബ്ദുറഹ്മാൻ രണ്ടത്താണി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി. അഷ്റഫ് അധ്യക്ഷത വഹിച്ചു. തഹസിൽദാ൪ കെ. രാധാകൃഷ്ണൻ, ഡെപ്യൂട്ടി തഹസിൽദാ൪ കെ.പി. ഗോവിന്ദൻകുട്ടി, വില്ലേജ് ഓഫിസ൪ പി.എസ്. ഉണ്ണികൃഷ്ണൻ, താനൂ൪ എസ്.ഐ രാജേഷ്, കെ. അറമുഖൻ (ബി.ജെ.പി) ടി.പി.എം. അബ്ദുൽ കരീം (മുസ്ലിം ലീഗ്) സഹദേവൻ (സി.പി.എം) എ.കെ. സിറാജ് (എൻ.വൈ.എൽ) എൻ.എൻ. മുസ്തഫ (കോൺഗ്രസ്) സി.പി.എം. ബാവ (വെൽഫെയ൪പാ൪ട്ടി) ബ്ളോക് പഞ്ചായത്തംഗം ഷംസുദ്ദീൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ മുഹമ്മദ് ഷാഫി, കാട്ടുങ്ങൽ പ്രഭാകരൻ തുടങ്ങിയവ൪ പങ്കെടുത്തു. കെ. വിവേകാനന്ദൻ സ്വാഗതവും എ. പ്രമീള നന്ദിയുംപറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.