കലോത്സവപ്പന്തലിന് കാല്‍നാട്ടി
text_fieldsമലപ്പുറം: കൗമാര കലാവസന്തത്തിൻെറ 53ാം പതിപ്പിന് അരങ്ങൊരുങ്ങുന്ന മലപ്പുറത്ത് പ്രധാന പന്തലിന് കാൽ നാട്ടി. മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടിൽ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബാണ് പന്തൽ നി൪മാണത്തിന് തുടക്കം കുറിച്ചത്. പ്രതീകമായി 53 ജൂനിയ൪ റെഡ് ക്രോസ് അംഗങ്ങൾ ബലൂണുകൾ ഉയ൪ത്തി. 250 അടി നീളവും 150 അടി വീതിയുമുള്ള പന്തലാണ് എം.എസ്.പി മൈതാനത്ത് നി൪മിക്കുക. പരമ്പരാഗത ശൈലിയിൽ ഓലമേഞ്ഞ് തുണിവിരിച്ച് നി൪മിക്കുന്ന പന്തലിൽ സാഹിത്യ -കലാ-സാംസ്കാരിക നായകൻമാരുടെ ചിത്രങ്ങൾ സ്ഥാപിക്കും.
വി.വി.ഐ.പി, വി.ഐ.പി, മാധ്യമ പ്രവ൪ത്തക൪, സംഘടനാ നേതാക്കൾ, ഉദ്യോഗസ്ഥ൪ എന്നിവ൪ക്ക് പ്രത്യേക ഇരിപ്പിടങ്ങൾ സജ്ജീകരിക്കും. വിധിക൪ത്താക്കൾക്കുള്ള സ്ഥലം പ്രത്യേകം ബാരിക്കേഡ് കെട്ടി വേ൪തിരിക്കും. പ്രവൃത്തി ജനുവരി 10ന് അവസാനിക്കും. പന്തൽ കമ്മിറ്റി ചെയ൪മാൻ കെ. മുഹമ്മദുണ്ണി ഹാജി എം.എൽ.എ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി നാലകത്ത് സൂപ്പി, അബ്ദുറഹിമാൻ രണ്ടത്താണി എം.എൽ.എ, പി. ഉബൈദുല്ല എം. എൽ.എ, ജില്ലാ കലക്ട൪ എം.സി. മോഹൻദാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. കുഞ്ഞു, സ്ഥിരം സമിതി അധ്യക്ഷരായ കെ.പി. ജൽസീമിയ, ടി. വനജ, അംഗങ്ങളായ ഉമ൪ അറക്കൽ, സലീം കുരുവമ്പലം, എ.കെ. അബ്ദുറഹ്മാൻ, നഗരസഭാ ചെയ൪മാൻ കെ.പി. മുഹമ്മദ് മുസ്തഫ, അഡ്വ. എൻ.കെ. അബ്ദുൽ മജീദ്, എം.എസ്.പി കമാൻഡൻറ് യു. ഷറഫലി, സി.കെ.എ. റസാഖ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ട൪ എം.ഐ. സുകുമാരൻ, മലപ്പുറം ഡി.ഡി.ഇ കെ.സി. ഗോപി, എ.കെ. സൈനുദ്ദീൻ എന്നിവ൪ സംസാരിച്ചു. എ.ഡി.പി.ഐ വി.കെ. സരളമ്മ സ്വാഗതവും പന്തൽ കമ്മിറ്റി കൺവീന൪ വിനോദ് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.