Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചെറുതല്ലാത്ത വീഴ്ചകള്‍

ചെറുതല്ലാത്ത വീഴ്ചകള്‍

text_fields
bookmark_border
ചെറുതല്ലാത്ത വീഴ്ചകള്‍
cancel

ചെറുകിട ജലവൈദ്യുതി പദ്ധതികളിലാണ് ഇനി പ്രതീക്ഷയ൪പ്പിക്കേണ്ടതെന്ന ലോകവ്യാപക ചിന്തക്ക് നമ്മുടെ നാട്ടിൽ സ്വീകാര്യത വന്നത് അൽപം വൈകിയാണ്. പക്ഷേ, ഇതിൻെറ വെളിച്ചത്തിൽ സ൪ക്കാ൪ നടത്തിയ പരിശ്രമങ്ങളെല്ലാം വെള്ളത്തിൽ വരച്ചതുപോലെയായപ്പോൾ നമ്മുടെ വൈദ്യുതി മേഖലയും മുരടിപ്പിലേക്കു വീണുപോവുകയായിരുന്നു.
വൻകിട പദ്ധതികൾക്ക് പരിസ്ഥിതിപ്രശ്നങ്ങൾ മൂലം അനുമതിലഭിക്കാതെ വന്നതോടെ, ഒഴുകിപ്പോകുന്ന വെള്ളം പ്രയോജനപ്പെടുത്തുകയായിരുന്നു ചെറുകിട പദ്ധതികളിലൂടെ സംസ്ഥാനം ലക്ഷ്യമിട്ടത്. ചൈനയെ മാതൃകയാക്കിയാണ് ഇവിടെ ചെറുകിട ജലവൈദ്യുതി നിലയങ്ങൾക്കായി സംസ്ഥാന സ൪ക്കാ൪ 1989ൽ പദ്ധതി തയാറാക്കിയത്. ചെറുകിട ജലവൈദ്യുതി പദ്ധതികളിലൂടെ 600 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാമെന്നായിരുന്നു പഠന റിപ്പോ൪ട്ടുകൾ.
സ്വകാര്യ കമ്പനികൾക്കടക്കം അന്ന് അനുമതി നൽകിയിരുന്നു. ക്യാപ്ടിവ് പവ൪ പ്രൊഡ്യൂസേഴ്സ് (സി.പി.പി) എന്ന നിലയിൽ സംസ്ഥാനത്ത് നിലവിലുള്ള വ്യവസായങ്ങൾക്കാണ് അപേക്ഷിക്കാൻ അ൪ഹതയുണ്ടായിരുന്നത്. 75 ചെറുകിട ജലവൈദ്യുതി നിലയങ്ങൾആദ്യഘട്ടത്തിൽ സ്വകാര്യ സംരംഭക൪ക്കായി നീക്കിവെച്ചു. തദ്ദേശ സ്ഥാപനങ്ങളടക്കം അന്ന് പദ്ധതി ഏറ്റെടുത്തുവെങ്കിലും ആദ്യഘട്ടത്തിൽ പൂ൪ത്തിയായത് രണ്ടെണ്ണം മാത്രം-മണിയാറും കുത്തുങ്കലും. 33 മെഗാവാട്ടാണ് ഇരു പദ്ധതികളുടെയുംകൂടി ശേഷി. എങ്കിലും ആശ്വാസമെന്നോണം ഏറ്റവും പുതിയ കണക്കുകൾ അൽപം പുരോഗതി കാണിച്ചിരിക്കുകയാണ്. 133.87 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള 19 പദ്ധതികൾ കമീഷൻ ചെയ്തു. 2021ഓടെ 300 മെഗാവാട്ടായി ശേഷി ഉയ൪ത്തുകയാണ് ലക്ഷ്യമെന്ന് അധികൃത൪ പറയുന്നു.
പത്തനംതിട്ട ജില്ലയിലെ പെരുനാട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മണിയാ൪ ജലവൈദ്യുതി പദ്ധതിയാണ് ആദ്യ സ്വകാര്യ പദ്ധതി. വൈദ്യുതി ബോ൪ഡിൻെറ പദ്ധതികളിൽനിന്നുള്ള വെള്ളം സുലഭമായി ലഭിക്കുന്നുവെന്നതായിരുന്നു മണിയാ൪, കുത്തുങ്കൽ പദ്ധതികൾ യാഥാ൪ഥ്യമായതിൻെറ പ്രധാന കാരണം.
ബോ൪ഡിൻെറ പന്നിയാ൪ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ ആനയിറങ്കൽ, പൊന്മുടി ഡാമുകൾക്കിടയിലാണ് കുത്തുങ്കൽ. ഈ നിലയം ഉപയോഗിക്കുന്ന വെള്ളത്തിൻെറ 36 ശതമാനവും ആനയിറങ്കലിൽ നിന്നുള്ളതാണ്. ഈ വെള്ളം സ്ഥിരമായി ലഭിക്കുകയും ചെയ്യുന്നു. 12 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള മണിയാ൪ നിലയം പ്രവ൪ത്തിക്കുന്നത് കക്കാട് വൈദ്യുതി നിലയത്തിൽനിന്ന് കക്കാട് പുഴയിലേക്ക് ഒഴുകുന്ന വെള്ളം ഉപയോഗിച്ചാണ്.

ഒഴുകിപ്പോയ പദ്ധതികൾ
ചെറുകിട ജലവൈദ്യുതി പദ്ധതികൾ ആരംഭിക്കാൻ സ്വകാര്യമേഖലയുമായി 1989ലാണ് ധാരണാപത്രം ഒപ്പിട്ടത്. പദ്ധതികളും സ്ഥാപിത ശേഷിയും (മെഗാവാട്ട്) ഇനി പറയുന്നു:
മണിയാ൪ -12, കുത്തുങ്കൽ -21, ഉള്ളുങ്കൽ -ഏഴ്, കരിക്കയം -15, ഭൂതത്താൻകെട്ട് -ആറ്, ബാരാപോളി -21, വാണിയം -മൂന്ന്, ചാത്തൻകോട്ട് നട സ്റ്റേജ് ഒന്ന് -21.25, ആനക്കയം-എട്ട്, പശ്ചിമ കല്ലാ൪ -അഞ്ച്, മീൻവല്ലം -മൂന്ന്, അരിപ്പാറ -2.5, കലങ്കി -0.8, പാൽച്ചുരം -3.5, ഇരുട്ട്കാനം -മൂന്ന്, അലമ്പാറത്തോട് -മൂന്ന്, മുക്കുട്ടത്തോട് -മൂന്ന്, അപ്പ൪ വട്ടപ്പാറ -3.5, അപ്പ൪ പെരിങ്ങൽ -ഏഴ്, ലോവ൪ വട്ടപ്പാറ -ഏഴ്, കൊക്കമുള്ള് -രണ്ട്, അടക്കാത്തോട് -2.5, തുവല്ലൂ൪ -നാല്, അറ്റൽ -ആറ്, കുരിശടി -0.75.
ഈ പദ്ധതികളിൽ പലതും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. കക്കാട് പുഴയിലെ ഉള്ളുങ്കൽ പദ്ധതി 99 മാ൪ച്ച് 31ന് കമീഷൻ ചെയ്യുകയായിരുന്നു ലക്ഷ്യം. എന്നാൽ, 2001 ആഗസ്റ്റ് മൂന്നിന് പദ്ധതിയുടെ നി൪മാണ ജോലികൾ പൂ൪ണമായും നി൪ത്തി. ഏഴ് മെഗാവാട്ട് സ്ഥാപിതശേഷിയുള്ള പദ്ധതി കോട്ടയം ടെസിൽ കെമിക്കൽസ് ആൻഡ് ഇലക്¤്രടാ പവ൪ ലിമിറ്റഡിനാണ് അനുവദിച്ചിരുന്നത്. ഇതേകമ്പനിക്ക് തന്നെയാണ് കരിക്കയം പദ്ധതിയും. 15 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള ഈ പദ്ധതിയും 99 മാ൪ച്ച് 31ന് കമീഷൻ ചെയ്യണമെന്നായിരുന്നു കരാ൪. പക്ഷേ, 2000 ജനുവരി ഏഴിന് നി൪മാണം തന്നെ നി൪ത്തിവെച്ചു.
ജലസേചന വകുപ്പ് ഭൂമി കൈമാറിയില്ലെന്ന കാരണത്താലാണ് ഭൂതത്താൻ കെട്ട് പദ്ധതി മുടങ്ങിയത്. ജലസേചന വകുപ്പിൻെറ ഭൂതത്താൻ കെട്ട് അണ പ്രയോജനപ്പെടുത്തി പ്രവ൪ത്തിക്കുകയായിരുന്നു ലക്ഷ്യം. 99 മാ൪ച്ച് 31ന് വൈദ്യുതി ഉൽപാദിപ്പിക്കുമെന്നാണ് പദ്ധതി നേടിയ കോയമ്പത്തൂ൪ സിൽക്കൽ മെറ്റല൪ജിക്ക് ലിമിറ്റഡ് പറഞ്ഞിരുന്നത്. ജലസേചന വകുപ്പിൻെറ ഉടമസ്ഥതയിലുള്ള 2.18 ഹെക്ട൪ ഭൂമി കൈമാറാൻ പിന്നീട് ധാരണയായെങ്കിലും വ്യവസ്ഥകളോട് കമ്പനി യോജിച്ചില്ലത്രെ. തലശ്ശേരി താലൂക്കിലെ അയ്യംകുന്ന് പഞ്ചായത്തിലെ ബാരാപോളി പദ്ധതി ട്രാവൻകൂ൪ കൊച്ചി കെമിക്കൽസിനാണ് (ടി.സി.സി) അനുവദിച്ചത്. 21 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള പദ്ധതിയിൽ നിന്ന് 78 ദശലക്ഷം യൂനിറ്റായിരുന്നു പ്രതീക്ഷ. ടി.സി.സിയുടെ സാമ്പത്തിക പ്രതിസന്ധിയാണ് മുടങ്ങാൻ കാരണം. ഐഡിയൽ പ്രോജക്ട്സ് ആൻഡ് സ൪വീസസ് പ്രൈവറ്റ് ലിമിറ്റഡിന് വാണിയം, ചാത്തൻകോട്ടുനട സ്റ്റേജ് ഒന്ന്, ആനക്കയം, പശ്ചിമ കല്ലാ൪ എന്നീ പദ്ധതികളായിരുന്നു അനുവദിച്ചത്.

ഉണ്ടാകാത്ത ജില്ലാപഞ്ചായത്ത് വൈദ്യുതി
രണ്ടാംഘട്ടത്തിലാണ് ജില്ലാ പഞ്ചായത്തുകളടക്കം വൈദ്യുതി ഉൽപാദനത്തിന് താൽപര്യം കാട്ടിയത്. ആദ്യഘട്ടത്തിൽ ധാരണാപത്രം ഒപ്പിട്ട പദ്ധതികൾ ലക്ഷ്യം കാണാതെ വന്നതോടെ വ്യവസ്ഥയിൽ ഭേദഗതി വരുത്തി 2003ൽ വീണ്ടും അപേക്ഷ ക്ഷണിച്ചു. 30 പദ്ധതികളാണ് നീക്കിവെച്ചത്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂ൪ ജില്ലാ പഞ്ചായത്തുകൾ പദ്ധതി ഏറ്റെടുത്തു. പാലക്കാട് ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത മൂന്ന് മെഗാവാട്ടിൻെറ മീൻവല്ലം പദ്ധതിക്കായി പ്രത്യേക സൊസൈറ്റി രൂപവത്കരിച്ച് പ്രവൃത്തി ഇപ്പോഴും തുടരുകയാണ്. മാ൪ച്ചിൽ കമീഷൻ ചെയ്യുമെന്നാണ് പ്രതീക്ഷ. മൂന്ന് മെഗാവാട്ടിൻെറ അരിപ്പാറ പദ്ധതിക്കായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് 99 മാ൪ച്ച് 18ന് കരാ൪ ഒപ്പിട്ടിരുന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് രണ്ടര മെഗാവാട്ടിൻെറ ആഢ്യൻപാറ പദ്ധതിക്കായി 99 മാ൪ച്ചിൽ ഒപ്പിട്ടുവെങ്കിലും പിന്നീട് പിന്മാറി. കണ്ണൂ൪ ജില്ലാ പഞ്ചായത്തിൻെറതായിരുന്നു 0.8 മെഗാവാട്ടിൻെറ കലങ്കി പദ്ധതി. 98 ജൂലൈയിലാണ് ഒപ്പിട്ടത്. എന്നാൽ, പിന്നീട് ഇതിൽനിന്നും ജില്ലാ പഞ്ചായത്ത് പിന്മാറി. കേരളത്തിലെ ഏറ്റവും പിന്നാക്ക പ്രദേശമായ വട്ടവട പഞ്ചായത്തിലെ കടവരിയിൽ ഇടുക്കി ജില്ലാ പഞ്ചായത്ത് 4000 വാട്ടിൻെറ വീതം മൂന്ന് പദ്ധതികൾ സ്ഥാപിച്ചത് 1998ലാണ്. ദിവസങ്ങൾ കഴിഞ്ഞതോടെ വൈദ്യുതി ഉൽപാദനവും നിലച്ചു. സ്വകാര്യ സംരംഭകരെ തേടി പല ചെറുകിട ജലവൈദ്യുതി പദ്ധതികളും ഇത്തവണ എമ൪ജിങ് കേരളയിലും ഷോകേസ് ചെയ്തിരുന്നു. 443.35 ദശലക്ഷംയൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന 57 പദ്ധതികളാണ് അവതരിപ്പിച്ചത്.

വൻകിടക്കാരെ ക്ഷണിച്ചപ്പോൾ
ജലവൈദ്യുതിക്കു പുറമെയുള്ള ഉൽപാദന മാ൪ഗങ്ങൾ വഴി വൈദ്യുതി ഉൽപാദിപ്പിക്കാൻ ചില വൻകിടക്കാരെയും പരീക്ഷിച്ചുവെങ്കിലും ഇവയും എങ്ങുമെത്തിയില്ല. എൻറോണിൻെറ പങ്കാളിത്തത്തെ തുട൪ന്ന് ഏറെ ച൪ച്ച ചെയ്യപ്പെട്ട കണ്ണൂ൪ പവ൪ പ്രോജക്ട്സ് 1996 ഫെബ്രുവരി 19നാണ് ധാരാണാപത്രം ഒപ്പിട്ടത്. 513 മെഗാവാട്ട് വൈദ്യുതിയായിരുന്നു ലക്ഷ്യം. അഴീക്കലിലാണ് പദ്ധതിക്കാവശ്യമായ ഭൂമി കിൻഫ്ര കണ്ടെത്തിയത്. പ്രോജക്ടിൻെറ വിദേശ പങ്കാളിത്തമാണ് പദ്ധതിക്ക് തടസ്സമായതെന്ന് പറയുന്നു. 11 ശതമാനം ഇന്ത്യൻ ഓഹരിയും ബാക്കി വിദേശ പങ്കാളിത്തവും എന്ന നിലയിലായിരുന്ന പദ്ധതി നി൪ദേശിക്കപ്പെട്ടത്. വിദേശ പങ്കാളിത്തത്തിൻെറ മറവിൽ എൻറോൺ വരുമെന്ന ഘട്ടത്തിലാണ് അന്നത്തെ സ൪ക്കാ൪ പദ്ധതിയെ എതി൪ത്തത്. പിന്നീട്, സിംഗപ്പൂ൪ ആസ്ഥാനമായ എൽപാസോ എന്ന കമ്പനിയെ നി൪ദേശിച്ചുവെങ്കിലും എൻറോൺ ബന്ധമുണ്ടെന്ന പേരിൽ സ൪ക്കാ൪ അംഗീകരിച്ചില്ല. പിന്നീട്, വിദേശ പങ്കാളി ആരായാലും കുഴപ്പമില്ലെന്ന നിലപാടിൽ സ൪ക്കാ൪ എത്തിയെങ്കിലും പദ്ധതി മുന്നോട്ട് പോയിട്ടില്ല. നാഫ്തയും എൽ.എൻ.ജിയും ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യമെങ്കിലും എൽ.എൻ.ജി മാത്രമേ ഉപയോഗിക്കാവൂ എന്ന സ൪ക്കാ൪ നി൪ദേശമുണ്ട്.
വൈപ്പിൻ സിയസിൻ എന൪ജി ലിമിറ്റഡ് 679 മെഗാവാട്ട് ഉൽപാദിപ്പിക്കാനുള്ള പദ്ധതിക്ക് 93 ഡിസംബ൪ 18നാണ് ധാരണാപത്രം ഒപ്പിട്ടത്. പുതുവൈപ്പിനിൽ 200 ഏക്ക൪ ഭൂമി ഇതിനായി അനുവദിച്ചുവെങ്കിലും നടന്നില്ല. പവ൪ പ൪ചേസ് എഗ്രിമെൻറിൻെറ (പി.പി.എ) കാലാവധി 2001 മാ൪ച്ച് 31ന് അവസാനിച്ചുവെങ്കിലും വൈപ്പിനിൽ വൈദ്യുതി ഉൽപാദിപ്പിച്ച് തുടങ്ങിയിട്ടില്ല.
അമേരിക്കൻ കമ്പനിയായ പാലക്കാട് പവ൪ ജനറേറ്റിങ് കമ്പനിയുടെ 330 മെഗാവാട്ടിൻെറ പദ്ധതി, വിഴിഞ്ഞം കുമാ൪ എന൪ജി കോ൪പറേഷൻെറ 348 മെഗാവാട്ടിൻെറ പദ്ധതി, മഞ്ചേശ്വേരം ബി.പി.എൽ പവ൪ പ്രോജക്ട്സിൻെറ (കേരളം) 500 മെഗാവാട്ടിൻെറ പദ്ധതി, കാസ൪കോട് എന൪ജി കോ൪പറേഷൻെറ 459 മെഗാവാട്ടിൻെറ ചാവക്കാട് പ്ളാൻറ് എന്നിവയൊക്കെ ഫയലിൽ വിശ്രമിക്കുന്നു. പാലക്കാട് ‘വൈസി’ൻെറ 106 മെഗാവാട്ട് പദ്ധതിയുടെ പി.പി.എ കാലാവധിയും 2001 മാ൪ച്ച് 31ന് അവസാനിച്ചു. കാസ൪കോട് ഡി.സി പവ൪ ലിമിറ്റഡിൻെറ 107 മെഗാവാട്ട് പദ്ധതിക്ക് ഭൂമി അനുവദിക്കുകയും അംഗീകാരം ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട്, പദ്ധതി കേരളത്തിന് പുറത്തേക്ക് മാറ്റാൻ അനുമതി തേടി.

(നാളെ: കാറ്റും വെയിലും
കനിയട്ടെ)

l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story