മലബാര്‍ സിമന്‍റ്സ് അഴിമതി അന്വേഷണം: എ.ഡി.ജി.പിയെ പുറത്താക്കണം -ആക്ഷന്‍ കൗണ്‍സില്‍
text_fieldsപാലക്കാട്: മലബാ൪ സിമൻറ്സിലെ അഴിമതിയെക്കുറിച്ച അന്വേഷണം സി.ബി.ഐക്ക് വിടാൻ സമ്മതമാണെന്ന മന്ത്രിസഭാ തീരുമാനം ഹൈകോടതി ബഞ്ചിനെ അറിയിക്കാതെ പൂഴ്ത്തിവെക്കുന്ന അഡീഷനൽ ഡയറക്ട൪ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് കെ.ഐ. അബ്ദുൽ റഷീദിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് മലബാ൪ സിമൻറ്സിലെ അഴിമതിയും ശശീന്ദ്രൻെറയും മക്കളുടെയും മരണവും സംബന്ധിച്ച ജനകീയ ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
സി.ബി.ഐ അന്വേഷണം അട്ടിമറിക്കാനാണ് എ.ഡി.ജി.പി ശ്രമിക്കുന്നത്. ശശീന്ദ്രൻെറ മരണത്തെക്കുറിച്ച് നടത്തുന്ന അന്വേഷണത്തിനിടെ സിമൻറ്സിലെ അഴിമതിയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് സി.ബി.ഐക്ക് ലഭിച്ചത്. വിജിലൻസ് രജിസ്റ്റ൪ ചെയ്ത അഞ്ച് കേസുകളിൽ നാലെണ്ണത്തിൻെറ കുറ്റപത്ര അസ്സൽ കരാറുകാരനായ വി.എം. രാധാകൃഷ്ണനിൽനിന്ന് സി.ബി.ഐ പിടിച്ചെടുത്തിരുന്നു. കേസുകൾ അട്ടിമറിക്കാൻ അഡ്മിനിസ്ട്രേറ്റ൪ തസ്തികയുള്ള ഉദ്യോഗസ്ഥ൪ വഴി വിജിലൻസിലെ ഉന്നതരാണ് രേഖകൾ ചോ൪ത്തിയതെന്നും വ്യക്തമായിട്ടുണ്ട്. സിമൻറ്സിലെ അഴിമതിയാണ് ശശീന്ദ്രൻെറയും കുട്ടികളുടെയും മരണത്തിന് വഴിവെച്ചത്. അഴിമതിയെക്കുറിച്ച് സംസ്ഥാന പൊലീസും വിജിലൻസും അന്വേഷിച്ചാൽ പ്രഹസനമാവുമെന്ന് കണ്ടാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശശീന്ദ്രൻെറ പിതാവ് വേലായുധൻ മാസ്റ്ററും ആക്ഷൻ കൗൺസിൽ വൈസ് ചെയ൪മാൻ ജോയ് കൈതാരത്തും ഹൈകോടതിയിൽ പരാതി നൽകിയത്.
ഇക്കാര്യമുന്നയിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പലതവണ നിവേദനവും നൽകിയിരുന്നു. ഇതിൽ സ൪ക്കാറിൻെറ നിലപാട് അറിയിക്കാൻ ഹൈകോടതി ആവശ്യപ്പെട്ടതിനെ തുട൪ന്നാണ് കഴിഞ്ഞ ജൂലൈ 31ന് ആഭ്യന്തര മന്ത്രി ഫയലിൽ ഒപ്പുവെച്ചത്. കുറച്ച്കാലം ഫയൽ സെക്രട്ടേറിയറ്റിൽ പിടിച്ചുവെച്ചു. ഇതിനെതിരെ സമരം നടത്തിയതോടെ നവംബ൪ 21ന് അഡ്വക്കറ്റ് ജനറൽ ഓഫിസിൽ ആഭ്യന്തര വകുപ്പ് ഫയൽ കൈമാറി. ഇതാണ് എ.ഡി.ജി.പി പൂഴ്ത്തിയത്. കേസ് പരിഗണനക്ക് വന്ന ഡിസംബ൪ 12ന് ഫയൽ ഹൈകോടതിയിൽ സമ൪പ്പിക്കാൻ ആഭ്യന്തര വകുപ്പ് ഫാക്സ് മുഖേന നൽകിയ നി൪ദേശവും അദ്ദേഹം അവഗണിക്കുകയാണ് ഉണ്ടായത്.
ഇതിന് പിന്നിൽ കരാറുകാരൻ രാധാകൃഷ്ണന് പുറമെ വ്യവസായ വകുപ്പിലെ ഉന്നതരുടെയും സ്വാധീനമുണ്ടെന്ന് ജോയ് കൈതാരത്തും ശശീന്ദ്രൻെറ സഹോദരൻ ഡോ. വി. സനൽകുമാറും ആക്ഷൻ കൗൺസിൽ ജനറൽ കൺവീന൪ എം. ബാലമുരളിയും മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. എ.ഡി.ജി.പിയെ ഉടൻ പുറത്താക്കുകയും സ൪ക്കാ൪ നിലപാട് ഹൈകോടതിയെ അറിയിക്കുകയും വേണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.