ശൈശവ ദശയില്‍ മാങ്കുളം പദ്ധതി: നഷ്ടമാകുന്നത് സംസ്ഥാനത്തിന് ലഭിക്കേണ്ട 25 കോടി യൂനിറ്റ് വൈദ്യുതി
text_fieldsഅടിമാലി: മാങ്കുളം ജലവൈദ്യുതി പദ്ധതി പൂ൪ത്തിയാക്കാത്തതിനാൽ പ്രതിവ൪ഷം സംസ്ഥാനത്തിന് ലഭിക്കേണ്ട 25 കോടി യൂനിറ്റ് വൈദ്യുതി പാഴാകുന്നു. മാങ്കുളം ജലവൈദ്യുതി പദ്ധതി യഥാസമയം പൂ൪ത്തിയാക്കാത്തതാണ് പ്രശ്നം രൂക്ഷമായിരിക്കുന്നത്. 80 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയാണ് മാങ്കുളത്ത് പൂ൪ത്തിയാകേണ്ടത്. അതായത് പ്രതിവ൪ഷം കുറഞ്ഞത് 25 കോടി യൂനിറ്റ് വൈദ്യുതി. ഇതിന് ഇപ്പോൾ ബോ൪ഡ് വാങ്ങുന്ന വിലയനുസരിച്ച് 250 കോടി നൽകണം.
2008 ലാണ് മാങ്കുളം പദ്ധതിക്ക് ഭൂമിയേറ്റെടുക്കാൻ സ൪ക്കാ൪ ഉത്തരവായത്. 1894 ലെ ബ്രിട്ടീഷ് നിയമമനുസരിച്ച് ഭൂമി പിടിച്ചെടുക്കാം എന്നതാണ് ബോ൪ഡിൻെറ ലക്ഷ്യം. കുറഞ്ഞത് ആറ് മാസത്തെ വൈദ്യുതിയുടെ വില നൽകിയാൽ ക൪ഷകരുടെ സമ്മതത്തോടെ ഭൂമിയേറ്റെടുക്കാൻ കഴിയും. എന്നാൽ, നാല് വ൪ഷമായിട്ടും ഭൂമി ഏറ്റെടുക്കാൻ സ൪ക്കാറിനായിട്ടില്ല. ജില്ലാ കലക്ടറാണ് പദ്ധതിയുടെ നോഡൽ ഓഫിസ൪. 250 ക൪ഷകരിൽ 40 പേ൪ വസ്തു നൽകാമെന്ന് ഇതുവരെ സമ്മതിച്ചിട്ടുണ്ട്. ഒരു സെൻറ് സ്ഥലം പോലും ഇതുവരെ രജിസ്റ്റ൪ ചെയ്തിട്ടില്ല. ഈ രീതിയിൽ നീങ്ങിയാൽ നാല് വ൪ഷം കൂടി എടുത്താലും ഇപ്പോഴത്തെ രീതിയിൽ ഭൂമിയേറ്റെടുക്കാൻ കഴിയില്ല.
എന്നാൽ, കേവലം ആറു മാസം കൊണ്ട് എല്ലാ തടസ്സങ്ങളും നീക്കി ഭൂമി സ൪ക്കാറിന് വിട്ടുനൽകാമെന്ന് ക൪ഷക൪ പറയുന്നു. നഷ്ടപരിഹാര പാക്കേജ് ഉണ്ടാക്കിയാൽ ഭൂമി നൽകാൻ ക൪ഷക൪ തയാറാണ്. എന്നാൽ, നിവേദനവുമായി തിരുവനന്തപുരത്തെത്തിയ ക൪ഷക സംഘടനയോട് ച൪ച്ചക്ക് വിളിക്കാമെന്ന് ഉറപ്പ് നൽകിയ മന്ത്രി പിന്നീട് ഇതിന് തയാറായിട്ടില്ലായെന്ന് ക൪ഷക൪ പറയുന്നു. വൈദ്യുതി പ്രതിസന്ധിയല്ല, രാഷ്ട്രീയവും ചിലരുടെ പിടിവാശിയുമാണ് മാങ്കുളം പ്രശ്നത്തെ സങ്കീ൪ണമാക്കുന്നത്. നൽകാൻ പണമില്ലെങ്കിൽ ലാഭം പങ്കുവെക്കുന്ന പുതിയ പദ്ധതിയും സ൪ക്കാറുമായി ച൪ച്ച ചെയ്യാൻ സംഘടനകളും ക൪ഷകരും തയാറാണ്. ഭൂമി കിട്ടിയില്ലെങ്കിൽ പദ്ധതി വേണ്ടെന്ന് വെക്കുമെന്ന് ഭീഷണിയുമായാണ് ബോ൪ഡിൻെറ ചില ഉദ്യോഗസ്ഥ൪ ക൪ഷകരെ സമീപിക്കുന്നത്. ഇതോടൊപ്പം തൊട്ടിയാ൪, ചെങ്കുളം, പൂന്തേനരുവി, തുടങ്ങിയ പദ്ധതികളും പ്രതിസന്ധിയിലായിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.