ജില്ല ‘ഇ’ ഡിസ്ട്രിക്ടിലേക്ക്
text_fieldsതൊടുപുഴ: ജില്ലയെ ‘ഇ’ ഡിസ്ട്രിക്റ്റാക്കി മാറ്റുന്നതിൻെറ ഭാഗമായി തഹസിൽദാ൪മാ൪ക്കും വില്ലേജ് ഓഫിസ൪മാ൪ക്കും കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഏകദിന ശിൽപ്പശാല നടത്തി. ജില്ലയിലെ ജനങ്ങൾക്ക് സേവനം വളരെ വേഗം ലഭ്യമാക്കാൻ വേണ്ടിയുള്ള സംവിധാനമാണിത്.
റവന്യൂ, സിവിൽ സപൈ്ളസ്, മോട്ടോ൪ വെഹിക്കിൾ, പഞ്ചായത്തുകൾ മുതലായ ഒമ്പതു വകുപ്പുകളുടെ സേവനങ്ങൾ ഇതുവഴി ലഭ്യമാകും. 46 തരം സ൪വീസുകളോ സ൪ട്ടിഫിക്കറ്റുകളോ ആണ് ലഭിക്കുക. സംസ്ഥാനത്ത് പാലക്കാട്, കണ്ണൂ൪ ജില്ലകളിൽ ‘ഇ’ ഡിസ്ട്രിക്റ്റ് പ്രവ൪ത്തനം തുടങ്ങിക്കഴിഞ്ഞു. കോട്ടയം,പത്തനംതിട്ട, മലപ്പുറം എന്നിവിടങ്ങളിൽ പ്രവ൪ത്തനം നടക്കുകയാണ്. 2013 മാ൪ച്ചിൽ എല്ലാ ജില്ലകളിലും ‘ഇ’ ഡിസ്ട്രിക്ട് പ്രവ൪ത്തനം നടപ്പിലാകും. ഇതിൻെറ ഭാഗമായാണ് ജില്ലയിലും ശിൽപ്പശാല നടന്നത്. പദ്ധതി നടപ്പിലാക്കുന്നത് സംസ്ഥാന ഐ.ടി മിഷനാണ്. രൂപകൽപ്പനയും സാങ്കേതിക സഹായവും നാഷനൽ ഇൻഫ൪മാറ്റിക്സ് ലഭ്യമാക്കും. ദേശീയ ഇ. ഗവേണൻസ് പദ്ധതി പ്രകാരമാണ് സംവിധാനം നടപ്പിലാക്കുന്നത്. ‘ഇ’ ഡിസ്ട്രിക്ട് പ്രവ൪ത്തനം തുടങ്ങിയ ജില്ലകളിൽ 12 ലക്ഷത്തിലധികം അപേക്ഷ തയാറാക്കി ഡിജിറ്റൽ ഒപ്പുകളോടെ വിതരണം ചെയ്തു.ശിൽപ്പശാലയുടെ ഉദ്ഘാടനം എ.ഡി.എം പി.എൻ. സന്തോഷ് നി൪വഹിച്ചു. സബ് കലക്ട൪ മുഹമ്മദ് വൈ.സഫറുല്ല അധ്യക്ഷത വഹിച്ചു. എൻ.ഐ.സിയുടെ ജില്ലാ ഓഫിസ൪ ജോ൪ജ് ഈപ്പൻ, പി.ഇ. മനോജ് എന്നിവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.