ജില്ലാ കേരളോത്സവം: തിരുവനന്തപുരം കോര്‍പറേഷന്‍ ചാമ്പ്യന്മാര്‍
text_fieldsവിഴിഞ്ഞം: സംസ്ഥാന യുവജന ബോ൪ഡും ജില്ലാ പഞ്ചായത്തും തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ കേരളോത്സവത്തിന് വെങ്ങാനൂരിൽ സമാപനം. നീലകേശി ഓഡിറ്റോറിയത്തിൽ നടന്ന സമാപനസമ്മേളനത്തിൻെറ ഉദ്ഘാടനവും വെങ്ങാനൂ൪ പഞ്ചായത്ത് സുവ൪ണജൂബിലി ശിലാസ്ഥാപനവും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് രമണി പി. നായ൪ നി൪വഹിച്ചു.354 പോയൻേറാടെ തിരുവനന്തപുരം കോ൪പറേഷൻ ചാമ്പ്യന്മാരായി. 126 പോയൻേറാടെ പെരുങ്കടവിള ബ്ളോക്ക് ആണ് രണ്ടാം സ്ഥാനത്ത്. തിരുവനന്തപുരം കോ൪പറേഷനിലെ ജസ്റ്റിൻ എലീഷ കലാപ്രതിഭയായി.
നേമം ബ്ളോക്കിലെ പി. നിജ, തിരുവനന്തപുരം കോ൪പറേഷനിലെ ലക്ഷ്മി കൃഷ്ണൻ എന്നിവ൪ കലാതിലകപ്പട്ടം പങ്കിട്ടെടുത്തു. മൂന്ന് ദിവസമായി നടന്ന കലാകായിക മത്സരങ്ങളിൽ 500 ഓളം പേ൪ പങ്കെടുത്തു. സമാപനസമ്മേളനത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ വിവിധ ഗ്രാമപഞ്ചായത്തുകളും കുടുംബശ്രീ അംഗങ്ങളും പങ്കെടുത്തു. സമാപനസമ്മേളനത്തിൽ വൈസ് പ്രസിഡൻറ് റൂഫസ് ഡാനിയേൽ അധ്യക്ഷനായിരുന്നു. ജമീല പ്രകാശം എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. നടി അ൪ഷ, യുവജനക്ഷേമ ബോഡ് വൈസ് ചെയ൪മാൻ പി.എസ്. പ്രശാന്ത് തുടങ്ങിയവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.