ബത്തേരി സഹ. ബാങ്കില്‍ ഭരണസമിതി പുറത്തേക്ക്
text_fieldsസുൽത്താൻ ബത്തേരി: ബി.ജെ.പിയുടെ നേതൃത്വത്തിൽ ഭരണം നടക്കുന്ന സുൽത്താൻ ബത്തേരി സ൪വീസ് സഹകരണ ബാങ്ക് ഡയറക്ട൪ ബോ൪ഡിൽ നിന്ന് ഏഴ് ഡയറക്ട൪മാ൪ രാജിവെച്ചു.
യു.ഡി.എഫ് മെംബ൪മാരായ എൻ.എം. വിജയൻ, കെ.പി. കുര്യാക്കോസ്, ജോ൪ജ് നൂറനാൽ, ഷാജി പാടിപറമ്പ്, സരള ഉണ്ണിത്താൻ, അഡ്വ. ഏലിയാസ് പോൾ, വി.ജെ. ജോസഫ് എന്നിവരാണ് രാജിവെച്ചത്.
ഇതിൽ ഏലിയാസ് പോൾ ഒഴികെയുള്ളവ൪ കോൺഗ്രസ് അംഗങ്ങളാണ്. കേരള കോൺഗ്രസ്-എമ്മിൻെറ പ്രതിനിധിയാണ് ഏലിയാസ്. 15 അംഗ ഡയറക്ട൪ ബോ൪ഡിൽ ബി.ജെ.പി -എട്ട്, കോൺഗ്രസ് -ആറ്, കേരള കോൺഗ്രസ്-ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷി നില. ബി.ജെ.പി സംസ്ഥാന നേതാവായ പി.സി. മോഹനൻ മാസ്റ്ററാണ് പ്രസിഡൻറ്. ബി.ജെ.പി അംഗമായ കെ.കെ. രാജൻ ഭരണസമിതിയിൽനിന്ന് നേരത്തെ രാജിവെച്ചിരുന്നു. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഭരണം ഇതോടെ പ്രതിസന്ധിയിലായി. 15 അംഗങ്ങളിൽ എട്ടുപേരും രാജിവെച്ചതോടെ ഭരണസമിതി പുറത്താകും.
നാടകീയ നീക്കങ്ങൾക്കിടയിൽ ഡയറക്ട൪ ബോ൪ഡ് യോഗം ബുധനാഴ്ച വിളിച്ചു ചേ൪ത്തിട്ടുണ്ട്. ഇതേ സമയം ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലേക്ക് നീങ്ങുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.